ചരിത്രനിമിഷം ! ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, March 5, 2021

ബാഗ്ദാദ്: ചരിത്ര സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി. ഇതാദ്യമായാണ് മാര്‍പാപ്പ ഇറാഖില്‍ സന്ദര്‍ശനം നടത്തുന്നത്. പ്രാദേശിക സമംയ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മാര്‍പാപ്പ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. തിങ്കളാഴ്ച മടങ്ങും.

പ്രസിഡന്റ് ബര്‍ഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായും കൂടിക്കാഴ്ച, നജഫിലെത്തി ഗ്രാന്‍ഡ് ആയത്തുല്ല അല്‍ സിസ്താനിയെ സന്ദര്‍ശനം, നസിറിയയില്‍ സര്‍വമതസമ്മേളനം, ബാഗ്ദാദിലും ഇര്‍ബിലിലും കുര്‍ബാന എന്നിവയാണ് മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിലെ പ്രധാന പരിപാടികള്‍.

×