Advertisment

ശസ്ത്രക്രിയ കഴിഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ ആരോഗ്യവാന്‍ ! പാപ്പാ ആരോഗ്യവാനായിരിക്കുന്നുവെന്ന് വത്തിക്കാന്‍ വക്താവ്. വന്‍കുടല്‍ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് മാര്‍പാപ്പാ ശശ്ത്രക്രിയ്ക്ക് വിധേയനായത് റോമിലെ ഗെമല്ലി ആശുപത്രിയില്‍. സ്ഥാനമേറ്റ ശേഷം ഫ്രാന്‍സിസ് പാപ്പാ ചികിത്സ തേടുന്നത് ഇതാദ്യമായി

New Update

publive-image

Advertisment

വത്തിക്കാന്‍: ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാന്‍സിസ് മാര്‍പാപ്പ ആരോഗ്യവാനായിരിക്കുന്നതായി വത്തിക്കാന്‍. ശസ്ത്രക്രിയ കഴിഞ്ഞതായും മാര്‍പാപ്പ സുരക്ഷിതനായിരിക്കുന്നുവെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. പത്ത് പേരടങ്ങുന്ന ചികിത്സാസംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

മാര്‍പാപ്പയെ റോമിലെ ഗെമല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ഇന്നലെ ഉച്ചയോടെയാണ് വത്തിക്കാന്‍ പുറത്തു വിട്ടത്. വന്‍കുടല്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് എണ്‍പത്തിനാലുകാരനായ മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2013-ല്‍ സ്ഥാനമേറ്റ ശേഷം ആദ്യമായാണ് മാര്‍പാപ്പ ആശുപത്രിയില്‍ ചികിത്സ തേടുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച നല്‍കിയ സന്ദേശങ്ങളില്‍ തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. വരുന്ന സെപ്റ്റംബറില്‍ സ്ലോവാക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ പാപ്പാ സന്ദര്‍ശിക്കുന്നുണ്ട്.

pope francis
Advertisment