പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സിലെ 247 ബ്രാഞ്ചുകളിലൂടെ നടന്നത് 2400 കോടിയിലേറെ രൂപയുടെ തട്ടിപ്പെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വര്‍ണപ്പണയത്തിന് മേല്‍ പണം കൊടുത്തിരുന്നതിനാല്‍ ഇവരുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ കണക്കുകള്‍ കൃത്യമായി ലഭ്യമല്ല. ഈതുക കൂടി കണക്കുക്കൂട്ടിയാല്‍ തട്ടിപ്പു തുക ഇനിയും വര്‍ധിച്ചേക്കും.
/sathyam/media/post_attachments/3USttA17iKVJ7UFlVwCt.jpg)
അതിനിടെ പോപ്പുലര്‍ ഫിനന്‍സില്‍ പണം നിക്ഷേപിച്ച പല ഉന്നതരുടെയും വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങി. സിനിമ-സീരിയല്‍ രംഗത്തെ ചില പ്രമുഖരും, വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഇവിടെ പണം നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ മാസംവരെ ഇവര്‍ക്കൊക്കെ കൃത്യമായി പലിശ ലഭിച്ചിരുന്നു.
ഒരു സിനിമാതാരം പന്ത്രണ്ട് കോടി രൂപയാണ് നിക്ഷേപിച്ചത്. നല്ല പെരുമാറ്റവും കൃത്യമായി പലിശനല്‍കിയതുമൊക്കെയാണ് കൊച്ചി കേന്ദ്രമാക്കി നിരവധി സ്വകാര്യ ബാങ്കുകളുണ്ടായിട്ടും ഇദ്ദേഹത്തെ ഇവിടെ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. നിരവധി സിനിമാ സീരിയല്‍ താരങ്ങള്‍ അദ്ദേഹത്തിന്റെ ശിപാര്‍ശയില്‍ പോപ്പുലര്‍ ഫി നാന്‍സില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇവരൊക്കെ ഇപ്പോള്‍ ഈ താരത്തിന് പിന്നാലെയാണ്.
ഇവര്‍ക്കു പുറമെ തിരുവതാംകൂറിലെ പ്രമുഖരായ നാലു രാഷ്ട്രീയ നേതാക്കളുടെ കോടികളും ഇവിടെ നിക്ഷേപിച്ചിരുന്നു. ഒരു മതനേതാവിന്റെയും അദ്ദേഹം പറഞ്ഞിട്ട് പണം നിക്ഷേപിച്ച കുറെ ആളുകളും പണം നഷ്ടമായവരില്‍ ഉണ്ട്. ഒരു വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥന്റെ കോടിക്കണക്കിന് രൂപയാണ് ഇവിടെ നിക്ഷേപിച്ചത്.
പക്ഷേ ഇവരൊക്കെയും പരസ്യമായി പരാതിയുമായി രംഗത്തു വന്നിട്ടില്ല. ഈ പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തേണ്ടി വരുമോയെന്ന ഭയമാണ് ഇവരെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. പല പ്മുഖരും ബിനാമികള്‍ വഴിയാണ് പണം നിക്ഷേപിച്ചതെന്നും വിവരമുണ്ട്.
അതിനിടെ പത്തനംതിട്ട ജില്ലയ്ക്കു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപ്പേര്‍ തട്ടിപ്പിനിരയായി എന്ന പരാതിയുമായി രംഗത്തു വരുന്നുണ്ട്. അതുകൊണ്ടു തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും.