26
Saturday November 2022
Current Politics

സമൂഹിക മാധ്യമങ്ങളിലും നടപടി; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ട്വിറ്റർ

പൊളിറ്റിക്കല്‍ ഡസ്ക്
Thursday, September 29, 2022

ദില്ലി: രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സാഹചര്യത്തില്‍ സമൂഹിക മാധ്യമങ്ങളിലും നടപടി. ഇന്ത്യയിൽ പിഎഫ്ഐയുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ സസ്പെന്‍റ് ചെയ്തു. കേന്ദ്ര സർക്കാറിന്‍റെ നിർദേശത്തെ തുടർന്നാണ് അക്കൗണ്ട് സസ്പെന്‍റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാര്‍ എഎംഎ സലാമിന്‍റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

അതേസമയം, പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും. നിരോധനത്തിന്റെ തുടർ നടപടികളും സംസ്ഥാനങ്ങളിൽ ഇന്ന് ഉണ്ടാകും. ആസ്തികൾ കണ്ട് കെട്ടുന്നതും ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കുന്നതും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്. അതേസമയം, നിരോധനത്തിന് ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളടക്കവും കേന്ദ്ര സർക്കാർ നിരീക്ഷിക്കും.

അതിനിടെ, പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര വിജ്ഞാപനവും തുടർ നിർദേശങ്ങളും ഇന്നലെ സർക്കാരിന് ലഭിച്ചിരുന്നുവെങ്കിലും ഉത്തരവിറയിരുന്നില്ല. യുഎപിഎ നിയമനുസരിച്ച് തുടർ നടപടി സ്വീകരിക്കാൻ എസ്പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി കൊണ്ടാണാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സർക്കുലർ പുറത്തിറക്കും. പിഎഫ്ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് തുടങ്ങും.

More News

സാഹിത്യകാരനും ചെറുകഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. കഥാകൃത്ത്, നോവലിസ്റ്റ്,തിരക്കഥാകൃത്ത് എന്നി നിലകളില്‍ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു സതീഷ് ബാബു.പയ്യന്നൂര്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ തനിക്ക് സതീഷ് ബാബുവിനെ അറിയാം. അന്ന് തുടങ്ങിയ സൗഹൃദം ഇക്കാലത്തോളം ഞങ്ങളിരുവരും തുടര്‍ന്ന് പോന്നിരുന്നു. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യൂമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സതീഷിന്റെ നിര്യാണം ഞെട്ടലോടെയാണ് […]

കൊച്ചി: ഗെയിമിംഗ് തൊഴിലവസരങ്ങളില്‍ യുവജനങ്ങള്‍ക്ക് താല്പര്യം വര്‍ദ്ധിക്കുന്നതായി എച്ച് പി പഠന റിപ്പോര്‍ട്ട്. എച്ച് പി ഇന്ത്യ 14 ഇന്ത്യന്‍ നഗരങ്ങളിലെ 2000ത്തിലധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ ഗെയിമിംഗ് ലാന്‍ഡ്‌സ്‌കേപ്പ് പഠനം 2022 രണ്ടാം പതിപ്പിലാണ് ഈ കണ്ടെത്തല്‍. പഠനമനുസരിച്ച്, ഗെയിമിംഗ് ഗൗരവമായി കാണുന്ന മൂന്നില്‍ രണ്ട് ഭാഗവും ഗെയിമിംഗ് ഒരു മുഴുവന്‍ സമയ അല്ലെങ്കില്‍ പാര്‍ട്ട് ടൈം കരിയര്‍ ആയി തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം വനിതാ ഗെയിമര്‍മാരും ഗെയിമിംഗ് ഒരു കരിയര്‍ […]

ഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്‍റെ തിഹാര്‍ ജയിലിനകത്തെ മൂന്നാം വീഡിയോ പുറത്ത്. സസ്പെന്‍‍ഡ് ചെയ്യപ്പെട്ട ജയില്‍ സൂപ്രണ്ട് അജിത് കുമാർ സെല്ലിലെത്തി മന്ത്രിയെ കാണുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. സെപ്റ്റംബര്‍ 12 ലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ മാസം ആദ്യമാണ് സത്യേന്ദ്ര ജെയിനിന് ജയിലില്‍ കൂടുതൽ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നാരോപിച്ച് അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ജയില്‍ വീഡിയോകള്‍ പുറത്തുവിടുന്നത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സത്യേന്ദ്ര ജെയിന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് […]

രാമപുരം: രാമപുരം ഗവ: ആശുപത്രിയിൽ ഒ.പി. വിഭാഗത്തിൽ അധിക സേവനം ലഭ്യമാക്കുന്നതിനായി രാമപുരം ഗ്രാമപഞ്ചായത്ത് ഡോക്ടറെ നിയമിച്ചു. ഗ്രാമസഭകളിലെ നാളുകളായിട്ടുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ ജൂലൈ 27 ന് പുതിയ ഭരണസംവിധാനം നിലവിൽ വന്നതിന് ശേഷം വാർഷിക പദ്ധതിയിൽ പണം വകയിരുത്തിയാണ് ഡോക്ടറെ നിയമിച്ചത്. ഇതോടെ ഉച്ചകഴിഞ്ഞ് 1 മണി മുതൽ വൈകുന്നരം 6 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാകും. ഡോക്ടറെ നിയമിക്കുന്നതിന് മുൻകൈ എടുത്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷൈനി സന്തോഷ്, […]

എസ്‌യുവികളുടെ പുതുക്കിയ മോഡലുകൾ 2023 ജനുവരി 13- ന് ആരംഭിക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു . എഞ്ചിൻ സജ്ജീകരണം നിലവിലേത് തുടരുമ്പോൾ അവയുടെ ബാഹ്യ രൂപത്തിലും ഇന്റീരിയറിലും ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ അവയുടെ അവസാന പരീക്ഷണ ഘട്ടത്തിലാണ്. അൽപ്പം അപ്‌ഡേറ്റ് ചെയ്‌ത ഫ്രണ്ട് ഗ്രിൽ, ഹോറിസോണ്ടൽ സ്ലാറ്റുകളോട് കൂടിയ എയർ ഡാം, ഇന്റഗ്രേറ്റഡ് റഡാർ, എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം പുതുതായി രൂപകൽപ്പന ചെയ്‌ത എൽഇഡി ഹെഡ്‌ലാമ്പുകൾ […]

ഇടുക്കി : നാരകക്കാനത്ത് വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പൊലീസിന്റെ പിടിയിലായത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് സമ്മതിച്ചത്. വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. അതിന് ശേഷം വാക്കത്തി കൊണ്ട് വെട്ടി, ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വച്ചു. കമ്പത്ത് നിന്നാണ് […]

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് എം എം മണിയുടെ മറുപടി. നോട്ടീസ് കൊടുത്തതിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണെന്ന് എം എം മണി വിമര്‍ശിച്ചു. അത് എന്റെ പണിയല്ല. താൻ അങ്ങനെ ആരോടും ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് രാജേന്ദ്രൻ ഭൂമി കയ്യെറിയതാണോ എന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു വകുപ്പാണ് തീരുമാനിക്കേണ്ടത്. താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല, ഇനിയൊട്ട് പറയുകയുമില്ലെന്ന് […]

ഡല്‍ഹി: ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ കാമുകൻ അഫ്താബ് പൂനാവാല ഫ്ലാറ്റിലേക്ക് ക്ഷണിച്ച സ്ത്രീ ഡോക്ടറാണെന്ന് പൊലീസ് കണ്ടെത്തി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയെയാണ് അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ഈ സമയം ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ‘ബംബിൾ’ എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ യുവതിയുമായി അഫ്താബ് പരിചപ്പെടുന്നത്. പിന്നീട് ഇവരെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. യുവതിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഡേറ്റിങ് ആപ്പ് അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ആപ് വഴി അഫ്താബ് നിരവധി […]

വിറ്റാമിൻ ഡി കൂടുതലായും സൂര്യവെളിച്ചം തട്ടുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതാണ്. രണ്ട് തരത്തിലുള്ള വിറ്റാമിൻ ഡി ഉണ്ട്. വിറ്റാമിൻ ഡി 2 സസ്യഭക്ഷണത്തിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 മൃഗങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 ആരോഗ്യകരമായ വളർച്ചക്കും വികാസത്തിനും സഹായകരമായതിനാൽ കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ്. കുട്ടികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി നൽകുന്ന നിരവധി ഗുണങ്ങളിൽ ചിലത് ഇതാ.. 1. പ്രതിരോധശേഷി വർധിപ്പിക്കുന്നു ശരീരത്തിൽ, കോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും രോഗ പ്രതിരോധം […]

error: Content is protected !!