ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ പേര് പോണ്‍ സൈറ്റുകളില്‍ ട്രെന്‍ഡിംഗ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, December 2, 2019

തെലങ്കാനയില്‍ വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് രാജ്യം. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ പേര് പോണ്‍ സൈറ്റുകളില്‍ ട്രെന്‍ഡിംഗ് ലിസ്റ്റിലാണെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ലോകത്തെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പോണ്‍ സൈറ്റുകളിലൊന്നിന്റെ ഇന്ത്യന്‍, പാകിസ്ഥാന്‍ പതിപ്പുകളിലാണ് യുവതിയുടെ പേര് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തിയത്. സൈറ്റിലെ ഈ ലിസ്റ്റില്‍ നിന്ന് ഇരയായ പെണ്‍കുട്ടിയുടെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

 

×