കടലില്‍ മുങ്ങിത്താണ് രണ്ട് സ്ത്രീകള്‍; നീന്തിയെത്തി രക്ഷിച്ച് പോര്‍ച്ചുഗല്‍ പ്രസിഡന്റ്; 71കാരനായ മാര്‍സെലോ റെബലോ ഡിസൂസയ്ക്ക് അഭിനന്ദനപ്രവാഹം; വീഡിയോ

New Update

publive-image

ലിസ്ബണ്‍: കടലില്‍ മുങ്ങിത്താണ രണ്ട് സ്ത്രീകളെ രക്ഷിച്ച പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബലോ ഡിസൂസയ്ക്ക് (71) അഭിനന്ദനപ്രവാഹം. അല്‍ഗാര്‍വ് ബീച്ചില്‍ ചെറുതോണി മറിഞ്ഞ് അപകടത്തില്‍പ്പെട്ട യുവതികളെയാണ് പ്രസിഡന്റും സംഘവും രക്ഷിച്ചത്.

Advertisment

ശനിയാഴ്ചയാണ് സംഭവം നടന്നത്. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് അല്‍ഗാര്‍വില്‍ പ്രസിഡന്റും സംഘവും ഉണ്ടായിരുന്നു. ഒഴിവു നേരെ ചെലവഴിക്കാന്‍ ബീച്ചിലെത്തിയപ്പോഴാണ് അപകടത്തില്‍ പെട്ട യുവതികളെ ഇദ്ദേഹം ശ്രദ്ധിച്ചത്.

തുടര്‍ന്ന് നീന്തിയെത്തി ഇരുവരെയും രക്ഷിക്കുകയായിരുന്നു. ഭാവിയില്‍ ജാഗ്രത പാലിക്കണമെന്ന് പ്രസിഡന്റ് യുവതികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Advertisment