കാ​സ​ര്‍​ഗോ​ഡ്: പോ​ക്സോ കേസില്‍ തെ​ളി​വെ​ടു​പ്പി​നി​ടെ ക​ട​ലി​ല്‍ ചാ​ടി​യ പ്ര​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​ട്​ലു സ്വ​ദേ​ശി മ​ഹേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.
/sathyam/media/post_attachments/f5iPAAsXWbPecUFZHhIq.jpg)
ജൂ​ലൈ 22ന് ​കാ​സ​ര്‍​ഗോ​ഡ് ക​സ​ബ ക​ട​പ്പു​റ​ത്ത് തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​പ്പോ​ഴാ​ണ് മ​ഹേ​ഷ് ക​ട​ലി​ല്‍ ചാ​ടി​യ​ത്. വി​ദ്യാ​ര്‍​ഥി​നി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തി​ന് മ​ഹേ​ഷ് ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.
പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​സ​ബ തീ​ര​ത്ത് ഒ​ളി​പ്പി​ച്ചു​വ​ച്ചി​ട്ടു​ണ്ടെ​ന്ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് തൊ​ണ്ടി​മു​ത​ലി​ന് വേ​ണ്ടി​യാ​ണ്പ്ര​തി​ക​ളെ ക​ട​ല്‍ തീ​ര​ത്ത് എ​ത്തി​ച്ച​ത്. ഇ​തി​നി​ടെ ത​ങ്ങ​ളെ ത​ള്ളി മാ​റ്റി മ​ഹേ​ഷ് ക​ട​ലി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us