കോട്ടയം: ചലച്ചിത്ര നടന്‍ വിനുമോഹന്റെ ഭാര്യാപിതാവിനെതിരേ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയില്‍ കടന്നുപിടിച്ചെന്ന പരാതിയിലാണ് തോട്ടയ്ക്കാട് സ്വദേശി ശശികുമാറിനെ (ആര്‍.ഡി. കുമാര്‍-60) തിരേ പോലീസ് കേസെടുത്തത്.
പെണ്‍കുട്ടിയെ കടന്നുപിടിച്ചതായും സ്‌കൂളിലെ മറ്റു പെണ്‍കുട്ടികളെ ഇയാള്‍ സമാനരീതിയില്‍ ശല്യം ചെയ്തിരുന്നതായുമാണ് പരാതി.
/sathyam/media/post_attachments/gyxhe7HmQadzwhREG6df.jpg)
ശശി കുമാര്‍
സ്‌കൂളില്‍നിന്നു വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ കടയില്‍ കയറിയ പെണ്‍കുട്ടിയെ പ്രതി കടന്നുപിടിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചു.
സ്‌കൂള്‍ അധികൃതരാണ് വാകത്താനം പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
സ്‌കൂള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.
തുടര്‍ന്ന് മജിസ്ട്രേറ്റിനു മുന്നില്‍ പെണ്‍കുട്ടിയെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതിയുടെ കടയിലെ സിസി.ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഇതിനുശേഷമേ അറസ്റ്റിലേയ്ക്കു കടക്കൂവെന്ന് വാകത്താനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ കെ.പി. ടോംസണ്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us