Advertisment

6000 പോസ്റ്റൽ ജീവനക്കാർക്ക് നായയുടെ കടിയേറ്റതായി യു.എസ്.പി

New Update

വാഷിംഗ്ടൺ ഡി.സി: കഴിഞ്ഞ വർഷം അമേരിക്കയിലെ 6000ത്തിലധികം പോസ്റ്റൽ ജീവനക്കാർക്ക് പട്ടികളുടെ കടിയേറ്റതായി ജൂൺ 14 തിങ്കളാഴ്ച യുനൈറ്റഡ് പോസ്റ്റൽ സർവീസ് പുറത്തിറക്കിയ വാർഷീക റിപ്പോർട്ടിൽ പറയുന്നു.ഡോഗ് ബൈറ്റ് അവയർനസ് വീക്ക് ജൂൺ 12 ശനിയാഴ്ച മുതൽ 18 വരെ അമേരിക്കയിൽ ആചരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വെളിപ്പെടുത്തൽ.

Advertisment

publive-image

അക്രമാസക്തമായ നായകളുടെ അക്രമണം പോസ്റ്റൽ ജീവനക്കാർക്ക് എന്നും ഭീഷണിയാണ്. ഗുരുതരമായി കടിയേറ്റവരുടെ എണ്ണവും വർദ്ധിച്ചുവരുന്നു.അമേരിക്കയിലെ സിറ്റികളിൽ ഏറ്റവും കൂടുതൽ ജീവനക്കാർക്ക് കടിയേറ്റത് ഹൂസ്റ്റണിലാണ് (73).

അമേരിക്കയിലെ തന്നെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോർണിയായിലും ഏറ്റവും കൂടുതൽ ജീവനക്കാർ ആക്രമിക്കപ്പെട്ടു (782).ന്യൂയോർക്ക് സിറ്റിയുടെ സ്ഥാനം ആദ്യത്തെ പത്തിൽ ഇല്ലെങ്കിലും, ന്യൂയോർക്ക് സംസ്ഥാനം നായയുടെ ആക്രമണത്തിൽ നാലാം സ്ഥാനത്താണ് (295). കടിയേറ്റ് ജീവനക്കാർ അവരുടെ ഇൻച്ച്വറി ക്ലെയം സൂപ്പർവൈസർക്ക് സമർപ്പിച്ചതിന്റെ കണക്കുകളാണ് മേലുദ്ധരിച്ചത്. റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസ്സുകൾ ഇതിനു പുറമെയാണ്.

ഡോഗ് ബൈറ്റിനെകുറിച്ച് ജീവനക്കാരെ ബോധവൽക്കരിക്കുന്നതിനും, സുരക്ഷിതമായി എങ്ങനെ മെയിൽ ഡെലിവറി ചെയ്യാമെന്നും ഈ ദിവസങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്ന് ഹെൽത്ത് അവയർനെസ് മാനേജർ ജെയ്‌മി സീവെല്ലാ പറഞ്ഞു. പട്ടികളുടെ ഉടമകൾ ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

POSTAL EMPLOYS
Advertisment