നെയ്യാറ്റിൻകരയിൽ പോസ്റ്റൽ വോട്ട് നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞു

New Update

publive-image

Advertisment

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പോസ്റ്റൽ വോട്ട് നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞു. അതിയന്നൂർ പഞ്ചായത്തിലെ ആറാം ബൂത്തിലെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം സിപിഎം പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു എന്നാരോപിച്ചാണിത്.

സിപിഎം ലോക്കല്‍ സെക്രട്ടറി മുന്‍ ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ നേതാക്കളുയും കൂട്ടിയാണ് വോട്ട് ചെയ്യിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത് എന്നാണ് ആരോപണം ഉയര്‍ന്നത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബിജെപി നേതൃത്വം. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് സിപിഎം പ്രതികരിച്ചു.

Advertisment