തൃ​ശൂ​ര്‍: 'ത​മ്പ്രാ​ന്റെ മ​ക​ന​ല്ല, ചെ​ത്തു​തൊ​ഴി​ലാ​ളി​യു​ടെ മ​ക​ന് ഇ​നി​യും ഈ ​നാ​ട് ഭ​രി​ക്ക​ണം.' എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ തൃ​ശൂ​ര്‍ എം​ജി റോ​ഡി​നു സ​മീ​പം ന​ട​ത്തി​യ ചു​മ​രെ​ഴു​ത്ത് വി​വാ​ദ​മാ​യി. ഫേ​സ്ബു​ക്കി​ല്‍ വൈ​റ​ലാ​യ​തോ​ടെ എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളും ഉ​യ​ര്‍​ന്നു.
ചു​മ​രെ​ഴു​ത്ത് വി​വാ​ദ​മാ​യ​തോ​ടെ ആ ​വാ​ച​ക​ങ്ങ​ള്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ മാ​യ്ച്ചു​ക​ള​ഞ്ഞു. ഇ​പ്പോ​ള്‍ മ​തി​ലി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്റെ ചി​ത്രം ബാ​ക്കി​യു​ണ്ട്. വി​വാ​ദ ചു​മ​രെ​ഴു​ത്ത് മാ​യ്ച്ചു​ക​ള​ഞ്ഞ ചി​ത്ര​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചു.
ചി​ല​ര്‍ ര​ണ്ടു ചി​ത്ര​ങ്ങ​ളും ചേ​ര്‍​ത്ത് ട്രോ​ളു​ണ്ടാ​ക്കി. കോ​ണ്​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ന് എം​പി​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ചെ​ത്തു​കാ​ര​ന്റെ മ​ക​ന് എ​ന്നു വി​ശേ​ഷി​പ്പി​ച്ചു വി​വാ​ദ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്.