സ്വാദിഷ്ടമായ ഉരുളകിഴങ്ങ് പൊടിമാസ് തയ്യാറാക്കാം

New Update

publive-image

ചേരുവകള്‍

വേവിച്ച് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് - 6 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് - 4 എണ്ണം
സവാള ചെറുതായി അരിഞ്ഞത് - 1 കപ്പ്
പച്ച പട്ടാണി വേവിക്കുക - ½ കപ്പ്
തേങ്ങ തിരുമ്മിയത് - 2 കപ്പ്
ജീരകം - 1 ടീ സ്പൂണ്‍
വെളുത്തുള്ളി - 4 അല്ലി
ഉഴുന്നു പരിപ്പ് - 1 ടീ സ്പൂണ്‍
കടല പരിപ്പ് - 1 ടീ സ്പൂണ്‍
പെരുംജീരകം - 1 ടീ സ്പൂണ്‍
കറിമസാലപൊടി - 1 ടീ സ്പൂണ്‍
കടുക് (താളിക്കാന്‍) - 1 ടീ സ്പൂണ്‍
വറ്റല്‍മുളക് - 3 എണ്ണം
എണ്ണ, ഉപ്പ് - ആവശ്യത്തിന്
മല്ലിയില - കുറച്ച്

Advertisment

തയ്യാറാക്കുന്ന വിധം

ചൂടായ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് താളിച്ച് ഉഴുന്നു പരിപ്പ്, കടല പരിപ്പ്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് മൂത്തുവരുമ്പോള്‍ വേവിച്ച പട്ടാണി, സവാള, പച്ചമുളക്, ഇവ ചേര്‍ത്ത് വഴറ്റുക. ഇതില്‍ വേവിച്ച ഉരുളക്കിഴങ്ങ് പൊടി വര്‍ഗ്ഗങ്ങള്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക.

potato dish
Advertisment