പോത്തൻകോട്: ഫോണിലൂടെ ചങ്ങാത്തം കൂടി പതിനഞ്ചു വയസുകാരിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ പ്രതി കല്ലയം തെങ്ങറ മുഗൾ ഉപ്രാമോദി ഹൗസിൽ ഉജ്ജ്വലി (29) നെ വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തു.
/sathyam/media/post_attachments/AcfqUE7AJRzhoQBzydYf.jpg)
പോക്സോ , ഐടി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഫോണിലൂടെ സന്ദേശമയച്ച് ബന്ധം സ്ഥാപിച്ച ശേഷം വിഡിയോ കോളിലൂടെ സ്വകാര്യ ഫോട്ടോ പകർത്തുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പെൺകുട്ടിയുടെ വീട്ടിൽ വച്ചും പ്രതിയുടെ വീട്ടിൽ വിളിച്ചു വരുത്തിയും പല തവണ പീഡിപ്പിച്ചത്രെ . സ്കൂളിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്.
തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത് വട്ടപ്പാറ പൊലീസ് കേസെടുക്കുകയായിരുന്നു. എസ്എച്ച് ഒ ശ്രീജിത്ത് , എസ് ഐമാരായ സുനിൽ ഗോപി , സലിൽ, സിപിഒ മാരായ നൗഷാദ്, അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us