തിരുവനന്തപുരം: ഇന്നലെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച് യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പോത്തന്‍കോട് സ്വദേശി സുധീഷ് ആണ് കൊല്ലപ്പെട്ടത്.
/sathyam/media/post_attachments/kOMu1dUgRxt0DKw74zYu.jpg)
സുധീഷിന്റെ പോസ്റ്റമോർട്ടം ഇന്ന് നടക്കും. ശരീരം മുഴുവൻ വെട്ടേറ്റ സുധീഷ് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചിരുന്നു. ആക്രമിച്ചവർക്കായി സംസ്ഥാന വ്യാപകമായാണ് തെരച്ചിൽ നടത്തുന്നത്. ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലുള്ള വധശ്രമക്കേസിൽ ഒളിവിൽ കഴിയുമ്പോഴാണ് സുധീഷ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
സുധീഷിനെ ബന്ധുവീട്ടിൽ കയറി വെട്ടിയ പ്രതികൾ പകതീരാതെ വെട്ടിയെടുത്ത കാൽ റോഡിലെറിഞ്ഞശേഷമാണ് രക്ഷപ്പെട്ടത്. ഗുണ്ടാപകയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മംഗലപുരം സ്വദേശി രാജേഷിനെയും സംഘത്തെയുമാണ് പൊലീസ് തിരയുന്നത്.
സുധീഷ് കൊലപാതക കേസിൽ ഒരാൾ പിടിയിലായി. സുധീഷിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന രഞ്ജിത്താണ് പിടിയിലായത്. പ്രതികളെ സഹായിച്ചവരും കസ്റ്റഡിയിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us