ഇടതുപക്ഷ സർക്കാരിനെ ജനകീയ വിചാരണ നടത്തി…

ന്യൂസ് ബ്യൂറോ, മലപ്പുറം
Sunday, May 31, 2020

മലപ്പുറം ഇടതുപക്ഷത്തിന്റെ നാലുവർഷത്തെ അഴിമതിയും ധൂർത്തും തുറന്നു കാണിച്ചു ദുരിതങ്ങളുടെ നാളുകൾ മാത്രം കേരളത്തിന് സമ്മാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെ മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാലഞ്ചേരിയിൽ ജനകീയ വിചാരണ ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പിപി ഹംസ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സത്യൻ പൂക്കോട്ടൂർ, ഡിസിസി മെമ്പർ ബി കുഞ്ഞയമ്മുട്ടി ഹാജി, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അബൂബക്കർ ഹാജി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സികെ ഷാഫി, സികെ നിസാർ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, പൂക്കോടൻ റിയാസ്, മാളിയേക്കൽ കുഞ്ഞു, ടിപി അബ്ദുൽ സലീം, നാരായണൻ പികെ, മുക്കണ്ണൻ അബ്ദുറഹ്മാൻ, സികെ സമീർ, ബംഗാളത്ത് സമീർ, ആഷിക് കെ, കെ കെ മുഹമ്മദ് റാഫി, ചന്തു മോങ്ങം, വി പി സുലൈമാൻ, പിസി നാരായണൻ, സിടി ബിച്ചികോയ, ചെങ്ങോടൻ മുഹമ്മദ് കുട്ടി, നൗഷാദ് ആനസ്സാൻ, എപി സുബ്രഹ്മണ്യൻ, പൂക്കോടൻ അബ്ദുറഹ്മാൻ, ശുഹൈബ് മാളിയേക്കൽ, അപ്പുണ്ണി പി, സികെ ജലീൽ, രജീഷ് മോങ്ങം, ഉവൈസ് മുണ്ടോടൻ, അഷ്റഫ് പെരിങ്ങാടൻ, ഫർഹാൻ പി, റഷാദ് വിപി തുടങ്ങിയവർ ജനകീയ വിചാരണയിൽ പങ്കെടുത്തു ആശംസകളർപ്പിച്ച് സംസാരിച്ചു.

×