പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിവരാൻ ഇളവുകൾ നൽകി സംസ്ഥാന സർക്കാർ; നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന് തീരുമാനം; പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളില്‍നിന്ന് വരുന്നവർക്ക് പിപിഇ കിറ്റുകൾ മതി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, June 24, 2020

തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിവരാൻ ഇളവുകൾ നൽകി സംസ്ഥാന സർക്കാർ. നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളില്‍നിന്ന് വരുന്നവർക്ക് പിപിഇ കിറ്റുകൾ മതിയെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയെന്നാണ് ലഭിക്കുന്ന വിവരം.

വിമാനകമ്പനികളോട് പിപിഇ കിറ്റ് ഏർപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെടും. നേരത്തെ, വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് കോവിഡ് പരിശോധന നടത്തി പ്രവാസികളെ എത്തിക്കാമെന്ന് സർക്കാരിനെ അറിയിച്ചിരുന്നു.

പിപിഇ കിറ്റ് ധരിച്ച് യാത്രക്കാർ എത്തിയാൽ രോഗവ്യാപനം കുറയുമെന്നാണ് സർക്കാർ വിലയിരുത്തൽ. ചിലവും കുറവാണ്. വിമാന കമ്പനികളുടെ പ്രതികരണം നിർണായകമാണ്. ഇതു സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്ന് നോർക്ക അധികൃതർ അറിയിച്ചു.

×