കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡി പത്മശ്രീ ഡോ. പി.ആര്‍. കൃഷ്ണകുമാര്‍ അന്തരിച്ചു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി (എ.വി.പി.) മാനേജിങ് ഡയറക്ടര്‍ പി.ആര്‍. കൃഷ്ണകുമാര്‍ (69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂര്‍ കെ.എം.സി.എച്ച്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു അന്ത്യം.

Advertisment

1951 സപ്തംബര്‍ 23ന് ആര്യവൈദ്യ ഫാര്‍മസി സ്ഥാപകനായ എ.വി.പി. സ്ഥാപകനും മേഴത്തൂരിലെ ആര്യവൈദ്യനുമായ പി.വി. രാമവാര്യരുടെയും പരേതയായ പങ്കജംവാരസ്യാരുടെയും മകനായി കോയമ്പത്തൂരിലാണ് ജനനം. 1994ലാണ് എ.വി.പി.യുടെ സാരഥ്യം കൃഷ്ണകുമാര്‍ ഏറ്റെടുത്തത്. 2009-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Advertisment