കല്യാണ്‍ ജൂവലേഴ്‌സ് ക്രിസ്‌മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

ക്രിസ്‌മസ്-പുതുവത്സര ആഘോഷകാലത്ത് പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
KALYANI 074-0326

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ്  ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആഭരണങ്ങളുടെ പണിക്കൂലിയില്‍ ഉയര്‍ന്ന മൂല്യം ലഭ്യമാക്കുന്ന ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചു. 

Advertisment

വൈവിധ്യമാര്‍ന്ന സ്വര്‍ണ, സ്റ്റഡഡ് ആഭരണങ്ങള്‍ക്ക് ഈ ഉത്സവകാലത്ത് കല്യാണ്‍ ജൂവലേഴ്‌സ് ശ്രദ്ധേയമായ ഇളവുകളാണ് നല്കുന്നത്. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന്750രൂപ ഇളവ് ലഭിക്കും. സവിശേഷമായ രീതിയില്‍ രൂപകല്‍പ്പന ചെയ്‌ത ടെമ്പിള്‍, ആന്‍റിക് ആഭരണ ശേഖരങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് ആയിരം രൂപ ഇളവാണ് നൽകുന്നത്. ഇതുകൂടാതെ പ്രീമിയം, സ്റ്റഡഡ് ആഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന്1500രൂപ ഇളവും കല്യാണ്‍ പ്രഖ്യാപിച്ചു. സമ്മാനങ്ങള്‍ നല്കുകയും പുതിയ തുടക്കങ്ങള്‍ കുറിക്കുകയും ചെയ്യുന്ന ഈ ആഘോഷനാളുകളില്‍ കാലാതീതമായ ആഭരണങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്കായി പരമാവധി മൂല്യം ലഭ്യമാക്കുന്നതിനായാണ് ഈ ഓഫറുകള്‍ കല്യാണ്‍ ജൂവലേഴ്‌സ് അവതരിപ്പിക്കുന്നത്. 

ക്രിസ്‌മസിന്‍റെയും പുതുവത്സരത്തിന്‍റെയും അവസരം സന്തോഷത്തിന്‍റെയും സമ്മാനങ്ങളുടെയും കാലമാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ലോകോത്തര ആഭരണശേഖരം ലഭ്യമാക്കുന്നതിനൊപ്പം സന്തോഷത്തിന്‍റെ ഈ അനുഭവം കൂടുതലായി ഉപയോക്താക്കള്‍ക്കായി അനുഭവവേദ്യമാക്കുന്നതിനാണ് ഈ ഓഫറുകളിലൂടെ പരിശ്രമിക്കുന്നത്. ഇന്ത്യ മുഴുവന്‍ ലഭ്യമാകുന്ന ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച മൂല്യം ലഭ്യമാക്കുകയും തിളക്കമാര്‍ന്ന ആഘോഷം ഉറപ്പാക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. 

ഗുണനിലവാരം, സുതാര്യത, വിശ്വാസം എന്നിവയുടെ അടിത്തറയിൽ കെട്ടിപ്പടുത്ത പാരമ്പര്യത്തോടെ, കല്യാൺ ജൂവലേഴ്‌സ് ഇന്ത്യയിലെ ആഭരണ ഷോപ്പിംഗ് അനുഭവത്തെ പുനർനിർവചിക്കുന്നത് തുടരുകയാണ്. കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശുദ്ധത ഉറപ്പ് നല്‍കുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നാലുതല അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ മെയിന്‍റനന്‍സും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.   കൂടാതെ വിശ്വാസ്യതയാര്‍ന്ന സുഗമമായ ഷോപ്പിംഗ് അനുഭവം എല്ലാ ഷോറൂമുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും ഉറപ്പുവരുത്തുന്നു. 

ബ്രാന്‍ഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന്www.kalyanjewellers.netഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

Advertisment