കോവിഡ്19: പ്രഭാസ് ചിത്രം വൈകും ; ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തി

ഫിലിം ഡസ്ക്
Tuesday, April 7, 2020

കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തി. നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍ ട്വിറ്റര്‍ മുഖേനെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ജോര്‍ജ്ജിയ ഉള്‍പ്പെടെ വിവിധയിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍.

വിദേശത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം പ്രഭാസും സംഘവും ഹൈദരാബാദില്‍ എത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ പുനരാരംഭിച്ച ഷൂട്ടിംഗ് കോവിഡ് മൂലം നിര്‍ത്തിവെച്ചതോടെ പ്രഭാസ് ചിത്രം തീയറ്ററിലെത്താന്‍ വൈകും.

പൂജ ഹെഡ്‌ഗെ നായികയാവുന്ന ചിത്രം  ആക്ഷന്‍ ത്രില്ലര്‍ ജില്ലിന്റെ സംവിധായകന്‍ രാധാകൃഷ്ണകുമാറാണ് ഒരുക്കുന്നത്. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ.

×