സഹോദരിയുടെ മകളുമായി പ്രണയത്തിൽ? പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു

author-image
ഫിലിം ഡസ്ക്
New Update

നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രഭുദേവയുടെ ആദ്യ വിവാഹവും വിവാഹ മോചനവും പ്രണയവും പ്രണയത്തകർച്ചയുമെല്ലാം കോളിവുഡ് ​ഗോസിപ് കോളങ്ങളിൽ ഏറെ നാൾ വാർത്തയായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

Advertisment

publive-image

റംലത്തായിരുന്നു പ്രഭുദേവയുടെ ആ​ദ്യ ഭാര്യ. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുമുണ്ട്. തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുമായി പ്രണയത്തിലായതോടെ റംലത്തിൽ നിന്ന് പ്രഭുദേവ വിവാഹ മോചനം നേടി. എന്നാൽ അധികം വൈകാതെ നയൻതാരയും പ്രഭുദേവയും വേർപിരിഞ്ഞു.

ഇപ്പോൾ സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വാർത്തയ്ക്ക് ഔ​ദ്യോ​ഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ബോളിവുഡിലെ തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ തിരക്കുകളിലാണ് പ്രഭുദേവ ഇപ്പോൾ. രാധേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൽമാൻ ഖാൻ ആണ് നായകൻ. അതോടൊപ്പം തന്നെ പ്രഭുദേവ കേന്ദ്ര കഥാപാത്രമായെത്തുന്ന അഞ്ചോളം ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

prabhudeva film news
Advertisment