എന്റെ മറുകാണ് എന്റെ അടയാളമെന്ന് പറഞ്ഞ പ്രഭുലാലും ഈ ലോകത്തോട് വിടപറഞ്ഞു

author-image
Charlie
New Update

publive-image

Advertisment

ശരീരം മുഴുവനും കറുത്ത മറുക് വ്യാപിക്കുന്ന അപൂർവ്വ രോഗത്തിന്റെ പിടിയിലായിരുന്ന ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ പ്രഭുലാൽ ഈ ലോകത്തോട് വിട പറഞ്ഞു. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന രോഗമാണ് പ്രഭുലാലിന് പിടിപെട്ടത്.. ജനിച്ചപ്പോൾ തന്നെ പ്രഭുലാലിന്റെ ശരീരത്തിൽ ഒരു ചെറിയ മറുക് ഉണ്ടായിരുന്നു. പ്രഭൂലാലിനൊപ്പം മറുകും വളർന്നു. തല മുതൽ വയറിന്റെ മുക്കാൽ ഭാഗം വരെ മറുക് മൂടികഴിഞ്ഞു. ചെവി വളർന്ന് തോളത്ത് മുട്ടുന്ന അവസ്ഥയിലായിരുന്നു പ്രഭുലാൽ. മാലിഗ്നന്റ് മെലോമ എന്ന അപകടകാരിയായ സ്കിൻ കാൻസറും അടുത്തിടെ പ്രഭുലാലിനെ പിടികൂടിയിരുന്നു

പ്രഭുലാലിന്റെ മരണ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത് മാധ്യമ പ്രവർത്തകനായ ഐപ്പ് വള്ളിക്കാടനാണ്, ഐപ്പിന്റെ കുറിപ്പിങ്ങനെ, സങ്കടങ്ങൾ തീരുന്നില്ല…നഷ്ടങ്ങളും പ്രിയപ്പെട്ടവർ കൊഴിയുകയാണ് അക്കൂട്ടത്തിൽ നമ്മുടെ പ്രഭുലാലും.. എന്റെ മുഖത്തെ മറുകാണ് എന്റെ അടയാളം അതെന്നെ ലോകത്തിൽ വേറിട്ട വ്യക്തിത്വമായി നിലനിർത്തുന്നുവെന്ന അവന്റെ ആത്മവിശ്വാസമായിരുന്നു ഏറ്റവും വലുത്… സ്വപ്നങ്ങൾ ഒരുപാട് ബാക്കിയാക്കി അവൻ വേദനകളുടെ ലോകത്ത് നിന്നും വിട പറഞ്ഞിരിക്കുന്നു….

ജീവിതത്തിലെ അനുഭവങ്ങെക്കുറിച്ച് പ്രേംലാൽ പറഞ്ഞതിങ്ങനെയായിരുന്നു. പ്രേംലാലിന്റെ വാക്കുകൾ ഇങ്ങനെ, സ്‌കൂൾ കാലഘട്ടം മുതൽ എന്റെ മുഖത്തെ കറുപ്പിന്റെ വേദന ഞാൻ അറിഞ്ഞു. കൂട്ടുകാർക്ക് എന്നെ കാണുന്നതേ പേടിയായിരുന്നു. പലരും അകന്നു മാറി. അവരൊക്കെ എന്നെ പേടിയോടെ നോക്കി നിന്ന നിമിഷം ഇന്നും കൺമുന്നിലുണ്ട്. ഒരാൾക്കും കൂട്ടു കൂടാനാകാത്ത… ചേർത്തു നിർത്താനാകാത്ത എന്തോ വലിയ തെറ്റ് ചെയ്ത പോലെയാണ് ആ കാലത്തെ ഞാൻ ഓർക്കുന്നത്.അങ്ങനെയൊരു വേദന ആർക്കും വരാതിരിക്കട്ടെ.

എട്ടാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് മറ്റൊരു സംഭവം ഉണ്ടായത്.ഒരിക്കൽ ഉത്സവസത്തിന് പോയി മടങ്ങാൻ നേരം ബസിൽ ഓടിക്കയറി. കയറിയ പാടെ ഒഴിഞ്ഞുകിടക്കുന്ന സീറ്റ് ശ്രദ്ധയിൽ പെട്ടു. ഞാൻ ഒന്നും നോക്കാതെ ആ സീറ്റിൽ പോയിരുന്നു. പക്ഷേ അടുത്തിരുന്ന സ്ത്രീ എന്നെക്കണ്ടതും അലറിവിളിച്ചു. അത് ബസിൽ ഉണ്ടായിരുന്ന മുഴുവൻ പേരും ശ്രദ്ധിച്ചു.ആ നിമിഷം മുതൽ ബസിൽ കൂടി നിന്ന മുഴുവൻ പേർക്കും ഞാൻ കാഴ്ച വസ്തു ആകുകയായിരുന്നു.

Advertisment