രാജ്യത്തെ 16.01 കോടി ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 36,659 കോടി കൈമാറിയെന്ന് കേന്ദ്രസർക്കാർ 

New Update

ഡല്‍ഹി : മാർച്ച് 17 മുതൽ ഏപ്രിൽ 17 വരെ രാജ്യത്തെ 16.01 കോടി ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 36,659 കോടി കൈമാറിയെന്ന് കേന്ദ്രസർക്കാർ. പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം വഴി ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറിലൂടെയാണ് പണം കൈമാറിയത്.

Advertisment

publive-image

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴി സ്ത്രീകളുടെ ജൻ ധൻ അക്കൗണ്ടുകളിലേക്ക് 500 രൂപ വീതവും നിക്ഷേപിച്ചിട്ടുണ്ട്. ഏപ്രിൽ 13 വരെ 19.86 കോടി സ്ത്രീകൾക്ക് ഈ പണം ലഭിച്ചിട്ടുണ്ട്. 9,930 കോടിയാണ് നിക്ഷേപിച്ചത്.

ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടത്. മാർച്ച് 25 മുതലാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇത് മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. അതേസമയം നിർമ്മാണ മേഖലയിലടക്കം ഇന്ന് മുതൽ ഇളവുകൾ നിലവിൽ വന്നത് രാജ്യത്തെ സാമ്പത്തിക രംഗത്തിന് ആശ്വാസം പകരുന്ന നടപടിയാണ്. പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്രസർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

lock down centrel govt
Advertisment