ലോക്സഭാംഗമായ മോഹകറെ മുംബൈയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദാദ്ര നഗർ ഹവേലിയിലെ‍ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പങ്ക് മുംബൈ പൊലീസ് അന്വേഷിക്കും

New Update

publive-image
മുംബൈ: ലോക്സഭാംഗമായ മോഹകറെ (58) മുംബൈയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലിയിലെ‍ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പങ്ക് മുംബൈ പൊലീസ് അന്വേഷിക്കും.

Advertisment

മോഹൻ ദേൽക്കറുടെ ആത്മഹത്യകുറിപ്പിൽ പട്ടേലിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്നു മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു.

തനിക്കു മരണശേഷമെങ്കിലും നീതി ലഭിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ടാണ് ആത്മഹത്യ ചെയ്യാൻ മുംബൈ തിരഞ്ഞെടുത്തതെന്നും കത്തിലുണ്ടെന്നു മന്ത്രി പറഞ്ഞു.

ഗുജറാത്തിലെ മുൻ ആഭ്യന്തര സഹമന്ത്രിയും മുതിർന്ന ബിജെപി നേതാവുമാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. അഡ്മിനിസ്ട്രേറ്ററുമായി ഭിന്നത രൂക്ഷമായിരിക്കവേയാണ് എംപിയെ മുംബൈയിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment