ഞാൻ മരുന്നൊന്നും കഴിക്കാറില്ല, എല്ലാ ദിവസവും ​ഗോമൂത്രം കുടിക്കാറുണ്ട്, അതുകൊണ്ട് എനിക്ക് കൊവിഡ് വന്നില്ല; ബി.ജെ.പി എം.പി പ്ര​ഗാ സിം​ഗ് താക്കൂർ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, May 17, 2021

ഡല്‍ഹി: എല്ലാ ദിവസവും ​ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കോവിഡ് രോ​ഗബാധ വരാത്തതെന്ന് ബി.ജെ.പി എം.പി പ്ര​ഗാ സിം​ഗ് താക്കൂർ.

​ഗോമൂത്രം കുടിക്കുന്നത് ശ്വാസകോശ അണുബാധയിൽ നിന്നും സംരക്ഷിക്കുമെന്നും കോവിഡ് വൈറസിൽ നിന്നും രക്ഷ നേടാമെന്നും പ്ര​ഗ്യാ സിം​ഗ് താക്കൂർ പറയുന്നു.ഗോമൂത്രം കുടിക്കുന്നതിനാൽ ഞാൻ മരുന്നൊന്നും കഴിക്കാറില്ലെന്നും എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ഭോപ്പാലിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ടാണ് പ്ര​ഗ്യാസിങ് ഇക്കാര്യം പറഞ്ഞത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

×