/sathyam/media/post_attachments/q3LzF8mtlpBBu5DCMGhG.jpg)
ഭോപ്പാൽ: ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കോവിഡ് ബാധിക്കാത്തതെന്ന് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂർ. ഭോപ്പാലിലെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് പ്രഗ്യാ സിംഗ് ഇപ്രകാരം പറഞ്ഞത്.
ഗോമൂത്രം കുടിക്കുന്നത് വഴി അണുബാധയിൽ നിന്നും കോവിഡ് വൈറസിൽ നിന്നും രക്ഷപെടാം. ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കോവിഡ് ബാധിക്കാത്തത്. ഗോമൂത്രം കുടിക്കുന്നതിനാൽ ഞാൻ മരുന്നൊന്നും കഴിക്കാറില്ല.
എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണം. പ്രഗ്യാ സിംഗ് പറഞ്ഞു. കഴിഞ്ഞ വർഷം കോവിഡ് ലക്ഷണങ്ങളോടെ പ്രഗ്യാ സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.