ട്വിറ്ററിന് പകരം ഇന്ത്യയുടെ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം ! 'കൂ'വില്‍ അക്കൗണ്ട് തുറന്ന് പ്രകാശ് ജാവദേക്കര്‍

New Update

publive-image

ന്യൂഡല്‍ഹി: ട്വിറ്ററിന് പകരമായി ഇന്ത്യയുടെ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം എന്ന വിശേഷണത്തോടെ എത്തിയ 'കൂ'വില്‍ നിരവധി പ്രമുഖരാണ് ഇതിനോടകം അക്കൗണ്ട് തുറന്നത്. താനും കൂവില്‍ അക്കൗണ്ട് തുറന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.

Advertisment

നേരത്തെ പിയൂഷ് ഗോയല്‍ അടക്കമുള്ള മന്ത്രിമാരും കൂവില്‍ അക്കൗണ്ട് തുറന്നിരുന്നു. പത്ത് മാസം മുമ്പ് ആരംഭിച്ചതാണെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി കൂവില്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുകയാണ്.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രവു ട്വിറ്ററും തര്‍ക്കം തുടരുകയാണ്. ഇതിന് പിന്നാലെയാണ് കൂവിനെ പ്രോത്സാഹിപ്പിച്ച് കേന്ദ്രമന്ത്രിമാര്‍ ഇതില്‍ അക്കൗണ്ട് തുറന്നത്.

Advertisment