ഡൽഹി: വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് വെട്ടിക്കുറച്ചേക്കുമെന്ന സൂചനയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. ഓട്ടോ സ്ക്രാപ്പേജ് നയം തയാറാമെന്നും ഉടൻതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/eixX6B07vdNoJXXyQ49d.jpg)
ജിഎസ്ടി വെട്ടിച്ചുരുക്കുന്നതിന്റെ വിശദാംശങ്ങൾ ധനമന്ത്രാലയം പരിശോധിക്കുകയാണെന്നും ഇപ്പോൾ കൂടുതൽ പറയാനാകില്ലെന്നും ജാവഡേക്കർ അറിയിച്ചു. ജിഎസ്ടി കുറയ്ക്കണമെന്ന വാഹന വ്യവസായ ലോകത്തിന്റെ ആവശ്യം പരിഗണിക്കും.