Advertisment

11 കാരിയുടെ സാഹസികത ! മൺതിട്ടയിൽ കുടുങ്ങിപ്പോയ അപകടകാരിയായ ഷാർക്ക് മത്സ്യത്തെ രക്ഷപെടുത്തി കടലിൽ വിട്ടു

New Update

publive-image

Advertisment

ഷാർക്ക് പൊതുവേ അപകടകാരികളാണ്. ഷാർക്കുകളെ കൈകൊണ്ടു പിടിക്കുന്നത് അതിലും അപകടകരം. എന്നാൽ മരണപ്പെട്ടേക്കാവുന്ന ഒരു ഷാർക്കിനെ രക്ഷിക്കാനുള്ള ബില്ലി ( Billy ) യുടെ ഉറച്ച തീരുമാനം സ്വന്തം അമ്മയുടെ വിലക്ക് വകവയ്ക്കാതെയാണവൾ നടപ്പാക്കിയത്.

ആസ്‌ത്രേലിയയിലെ തസ്‌മേനിയ കിങ്സ്റ്റൺ ബീച്ചിലാണ് ഇത് നടന്നത്. ബീച്ചിൽ അമ്മ എബി ഗിൽബർട്ടി നൊപ്പം സന്ദർശനത്തിനുവന്ന 'ബില്ലി റീ' എന്ന 11 കാരിയാണ് കടലിലെ വഴുവഴുപ്പുള്ള മൺതിട്ടയിലെ പുറ്റിൽ കുടുങ്ങിപ്പോയ ഷാർക്കിനെ കാണുന്നത്. രക്ഷപെടാൻ അത് നടത്തുന്ന ശ്രമങ്ങളും അവൾ ശ്രദ്ധിച്ചു.

publive-image

ഷാർക്കിനെ രക്ഷിക്കാൻ മുന്നോട്ടാഞ്ഞ ബില്ലിയെ മാതാവ് വിലക്കി. ഷാർക്ക് അപകടകാരിയാണെന്നും മൺതിട്ടയിലെ വഴുവഴുപ്പിൽ മൂലം കാൽ തെറ്റി കടലിൽ വീഴാൻ ഇടയുണ്ടെന്നും അമ്മ ഓർമ്മിപ്പിച്ചു.

ബില്ലി വഴങ്ങിയില്ല. അവൾ മൺതിട്ടയിലിറങ്ങി ഷാർക്കിനെ കൈകളിൽ കോരിയെടുത്തുകൊണ്ട് കടലിനടുത്തേക്ക് നീങ്ങി. ഷാർക്ക് അവളെ ഉരുപദ്രവിച്ചില്ലെന്നു മാത്രമല്ല വളരെ അനുസരണയോടെ അവളുടെ കൈകളിൽ ഒതുങ്ങുകയും ചെയ്തു.

publive-image

ഷാർക്ക് കടലിൽ നീന്തിയകന്നശേഷമാണ് ബില്ലി, കാൽ വഴുതാതിരിക്കാനുള്ള അമ്മയുടെ മുന്നറിയിപ്പുകൾ പോലും ശ്രദ്ധിക്കുന്നത്. ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത് അവിടെ നിലകൊണ്ട മറ്റൊരു സന്ദർശകനായിരുന്നു. ചിത്രങ്ങൾ ആസ്‌ത്രേലിയൻ മാധ്യമങ്ങളിൽ വൈറലായതോടുകൂടി ബില്ലി അവിടെ ടി.വി ചാനലുകളിൽ വരെ ഇപ്പോൾ താരമായിരിക്കുകയാണ്.

voices
Advertisment