ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താനെ ചവിട്ടി പുറത്താക്കിയെന്ന് നടന്‍ പ്രകാശ് രാജ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചരിത്ര വിജയത്തില്‍ ട്വിറ്ററിലൂടെ അദ്ദേഹം ആശംസകള്‍ നേര്‍ന്നു. എന്‍ഡിഎയുടെ അക്കൗണ്ട് പൂട്ടിച്ചതിന് കേരള ജനതയോടും പ്രകാശ് രാജ് നന്ദി അറിയിച്ചു. ഒരു നല്ല ഭരണത്തിന് തീര്‍ച്ചയായും വര്‍ഗീയതേയും മതഭ്രാന്തിനെയും തോല്‍പ്പിക്കാനാവുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
/sathyam/media/post_attachments/uBdzM7GxvnJtjhsn8sp7.jpg)
‘ദൈവത്തിന്റൈ സ്വന്തം നാടായ കേരളം ചെകുത്താനെ ചവിട്ടി പുറത്താക്കി. ആശംസകര്‍ പിണറായി വിജയന്‍ സര്‍. നല്ല ഭരണത്തിന് വര്‍ഗീയതെയും മതഭ്രാന്തിനെയും ജയിക്കാന്‍ കഴിയും. കേരള ജനതയുടെ ഈ പ്രവൃത്തിക്ക് വലിയൊരു നന്ദി.’
അതേസമയം സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം അലയടിച്ചെന്ന് ഉറപ്പിക്കുന്നതാണ് ജനവിധി.