കേരളത്തിലെ 'തീറ്റ റപ്പായി'യെ ഇഷ്ടപ്പെട്ട പ്രണബ് മുഖര്‍ജി

New Update

publive-image

രു മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഒരിക്കല്‍ ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ 'റപ്പായിക്കഥകള്‍ അറിയില്ലേ'യെന്നായിരുന്നു പ്രണബ് മുഖര്‍ജി ആദ്യം ചോദിച്ചത്. അഭിമുഖത്തിനിടെ ആ കഥകള്‍ അദ്ദേഹം പങ്കുവച്ച് പൊട്ടിച്ചിരിക്കുകയും ചെയ്തു. കഥകള്‍ കേള്‍ക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന മുന്‍ രാഷ്ട്രപതിയുടെ ഇഷ്ടകഥാപാത്രങ്ങളിലൊന്ന് കേരളത്തിലെ 'തീറ്റ റപ്പായി'യായിരുന്നു.

Advertisment

ബീഡിത്തൊഴിലാളികള്‍ക്ക് വേണ്ടി...

പുകവലി ശീലമുണ്ടായിരുന്ന പ്രണബ് മുഖര്‍ജി പിന്നീടത് നിര്‍ത്തുകയായിരുന്നു. അന്ന് യുപിഎ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു അന്‍പുമണി രാംദാസ് സിഗരറ്റ് പാക്കറ്റുകളില്‍ ക്യാന്‍സര്‍ രോഗത്തെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍ പതിപ്പിക്കാന്‍ തീരുമാനിച്ചു. ഏറെ ഭയപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു പായ്ക്കറ്റുകളില്‍ പതിപ്പിച്ചിരുന്നത്. എന്നാല്‍ ബീഡിത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ച പ്രണബ് മുഖര്‍ജി ഇത്രയും ഭയാനകമായ ചിത്രങ്ങള്‍ പായ്ക്കറ്റുകളില്‍ പതിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ ആ ആവശ്യം വിജയിച്ചു.

സിപിഎമ്മിനോട് മൃദുസമീപനം

സിപിഎമ്മിനോട് എന്നും മൃദുസമീപനമായിരുന്നു പ്രണബിന്. ബുദ്ധദേവ് ഭട്ടാചാര്യയുമായുള്ള സൗഹൃദമായിരുന്നു ഇതിന് കാരണം. നന്ദിഗ്രാം, സിംഗൂര്‍ പ്രശ്‌നങ്ങളിലൊന്നും പ്രണബ് സിപിഎമ്മിനെതിരെ സംസാരിച്ചിട്ടില്ല. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കപ്പെട്ടപ്പോള്‍ ഇടതുപക്ഷത്തിന്റെ പിന്തുണ തേടി അദ്ദേഹം ബുദ്ധദേവിനെ വിളിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സിപിഎം പിന്തുണയ്ക്കുകയായിരുന്നു.

Advertisment