മലയാള സിനിമ

അമ്മയ്ക്കൊപ്പം സായാഹ്ന നടത്തവുമായി പ്രാർത്ഥന ഇന്ദ്രജിത്ത്

ഫിലിം ഡസ്ക്
Wednesday, June 16, 2021

പൂർണിമ ഇന്ദ്രജിത്ത് മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ബെസ്റ്റ് ഫ്രണ്ടാണ്. അമ്മയെ പോലെ ഫാഷനിൽ പ്രാർത്ഥനയും ഒട്ടു പിന്നോട്ടല്ല. ഫാഷനിലെ പുത്തൻ ട്രെൻഡുകൾ പ്രാർത്ഥന പരീക്ഷിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും പൂർണിമയെ പോലെ സജീവമാണ് മകൾ പ്രാർത്ഥനയും.

അമ്മയ്ക്കൊപ്പം സായാഹ്ന നടത്തത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രാർത്ഥന. കൊച്ചിയിലെ ഫ്ലാറ്റിനു മുന്നിലൂടെയുളള ഇടവഴിയിലൂടെ അമ്മയുടെ കൈപിടിച്ച് നടന്നുപോകുന്ന വീഡിയോയാണ് പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്.

×