ഡല്‍ഹി: കോടതിയയലക്ഷ്യക്കേസിൽ ഇക്കഴിഞ്ഞ ജൂലൈ 14 ന് സീനിയർ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി വിധിക്കുകയും 31 അഗസ്റ്റിന് അദ്ദേഹത്തിന് ഒരു രൂപ പിഴയൊടുക്കാൻ സാങ്കേതികശിക്ഷയെന്ന രീതിയിൽ കോടതി വിധി പുറപ്പെടുവിക്കുകയുമായിരുന്നു.
/sathyam/media/post_attachments/YOZ5ANBT4HWg6R7tWjBm.jpg)
അതനുസരിച്ച് പ്രശാന്ത് ഭൂഷൺ അടുത്ത ദിവസം തന്നെ ഒരു രൂപ പിഴയടയ്ക്കുകയും ചെയ്തു. അതോടെ ഈ കേസ് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ വിവാദം വീണ്ടും ഉടലെടുത്തിരിക്കുകയാണ്.
പിഴ ഒടുക്കാത്തപക്ഷം അദ്ദേഹത്തിന് മൂന്നു മാസം തടവും മൂന്നു വർഷത്തേക്ക് പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കും ഏർപ്പെടുത്തുമെന്നായിരുന്നു വിധി. ഈ വിധിയാണ് ഇപ്പോൾ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) വിശദമായ വിശകലനവും നിയമപരമായ തീരുമാനവും കൈക്കൊള്ളുന്നതിനായി ഡൽഹി ബാർ കൗൺസിലിന് അയച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളിലെ ബാർ കൗൺസിലുകളാണ് അഭിഭാഷകർക്ക് പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് നൽകുന്നത്. ബാർ കൗൺസിൽ നിയമമനുസരിച്ച് ഒരഭിഭാഷകനെ പ്രാക്ടീസ് ചെയ്യുന്നതിൽനിന്ന് ഒരു ചെറിയ കാലയളവിലേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള അധികാരവും ബാർ കൗൺസിലിനാണുള്ളത്.
ഈ വിഷയം ആഗസ്റ്റ് 3 നു ചേർന്ന BCI പൊതുസഭയിൽ വിശദമായി ചർച്ച ചെയ്യുകയുണ്ടായി. പ്രശാന്ത് ഭൂഷൺ ഡൽഹി ബാർ കൗൺസിലിലെ അംഗമാണ്. അതുകൊണ്ടാണ് BCI ഈ വിഷയം ഡൽഹി ബാർ കൗൺസിലിന്റെ വിശകലനത്തിനും തീരുമാനം അറിയിക്കുന്നതിനുമായി അയച്ചിരിക്കുന്നത്.
അഭിഭാഷകൻ പിഴ ഒടുക്കാതിരുന്നാൽ തടവിന് ശിക്ഷിക്കാനുള്ള അധികാരം സുപ്രീം കോടതിക്കുണ്ട്. എന്നാൽ തടവ് കൂടാതെ അദ്ദേഹത്തെ 3 വർഷം പ്രാക്ടീസ് ചെയ്യുന്നത് വിലക്കിയുള്ള (തൊഴിൽ ചെയ്യാനുള്ള വിലക്ക്) വിധിയാണ് ബാർ കൗൺസിൽ വിശകലനം ചെയ്യപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us