Advertisment

ബ്രിട്ടീഷുകാർക്കെതിരെ മഹത്തായ പോരാട്ടങ്ങൾ നടത്തിയവരെഅപമാനിക്കുന്നതാണോദേശ സ്നേഹം?

author-image
സത്യം ഡെസ്ക്
Updated On
New Update

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കാർഷിക കലാപമായും വർഗ്ഗീയ കാലാപമായും മാറി മാറി വ്യാഖ്യാനിക്കപ്പെട്ട ഒന്നാണ് മലബാർ കലാപം.മലയാള നാടിന്റെ രൂപീകരണത്തിനു വേണ്ടി, സാമ്രജ്യത്വത്തിനും,ജന്മിത്വത്തിനും എതിരെ നടന്ന, സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു പോരാട്ടത്തെ വർഗ്ഗീയ വൽക്കരിക്കുവാൻ അഭിനവ ദേശസ്നേഹിക്കൂട്ടം കാട്ടിക്കൂട്ടുന്നതെല്ലാം രാജ്യത്തെ ഹൈന്ദവൽക്കരിക്കുന്നതിന്റെ ഭാഗമായെ കാണുവാൻ കഴിയൂ.

Advertisment

അതാകട്ടെ ബ്രിട്ടീഷുകാർ രാജ്യത്തെ സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ ഏർപെട്ടിരിക്കുന്നവരെ തമ്മിൽ വിഭജിപ്പിക്കുവാൻ പ്രയോഗിച്ച തന്ത്രങ്ങൾ അതേപടി പകർത്തുന്നു എന്നതുമാത്രമാണ്. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതികൊടുത്ത് ജയിൽ മോചിതനായ സവർക്കരുടെ പിന്മുറക്കാരിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുക വയ്യ.

ലോകത്തെല്ലായിടങ്ങളിലുമുള്ള സമരങ്ങളിലും, സ്വാതന്ത്ര്യ പോരാട്ടങ്ങളും നേതൃത്വത്തിന്റെ അറിവോടെയല്ലാത്ത ചില വ്യതിചലനങ്ങൾ ഉണ്ടായിട്ടുണ്ട്,ഇവിടെയും. കൊള്ളകൾഉണ്ടായിട്ടുണ്ട്, നിർബന്ധിത മതംമാറ്റവും ഉണ്ടായിട്ടുണ്ട്. എന്നാൽ അങ്ങനെ ചെയ്തിട്ടുള്ള തന്റെ മുസ്‌ലിം അനുയായികളായ നാലുപേരെ പിടിച്ചുകൊണ്ടു വന്നു തൂക്കിലേറ്റിയ ചരിത്രവും വാരിയം കുന്നനുണ്ട്, അത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുമുള്ളതാണ്.അങ്ങനെ അറിഞ്ഞു കൊണ്ടുള്ള തിരുത്തലുകൾ വരുത്തിയിട്ടുമുണ്ട്.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കൊള്ളക്കാരനായിരുന്നോ ?

1921 മലബാർ കലാപത്തിൽ എന്തുക്കൊണ്ട് ഹിന്ദുക്കൾ കൊല്ലപ്പെട്ടു ?

1921 ലെ കലാപം വർഗ്ഗീയ ലഹളയോ?

ഇത്തരം ചർച്ചകൾ കേരളത്തിൽ സജീവമാണ്.

അതാകട്ടെ ഒരു സിനിമയുടെ നിർമ്മാണം പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയതാണ്. അതിൽ അഭിനയിക്കുവാൻ തീരുമാനിച്ചയാളെ ഭീഷണി പെടുത്തി പിന്തിരിപ്പിക്കുവാൻ ശ്രമിക്കുന്നു, സംവിധായകനെ തീവ്രവാദിയാക്കി ചിത്രീകരിക്കുന്നു അങ്ങനെ പോകുന്നു പുകിലുകൾ. ഒരു സിനിമ ഇറങ്ങി കാണുന്നതിന് മുമ്പേ ഭീഷണിയുമായി ഇറങ്ങി കഴിഞ്ഞു വിഷകലയും കൂട്ടരും. ഒരുകൂട്ടം ആളുകൾക്ക് ഇഷ്ടമല്ലാത്തതൊന്നും അനുവദിക്കില്ല എന്നതാണ് നിലപാട്. ചരിത്രമൊന്നും ഇവറ്റകൾക്ക് ബാധകമാവില്ല.

ആരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ പൊരുതിയ സ്വതന്ത്ര സമര സേനാനിയായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.ബ്രിട്ടിഷുകാർ അദ്ദേഹത്തിനെതിരെ കൊള്ളക്കാരൻ,കലാപകാരി, തെരുവചട്ടമ്പി എന്നൊക്കെയുള്ള പ്രചാരണങ്ങൾ അന്നാളുകളിൽ കെട്ടഴിച്ചുവിടുകയുണ്ടായി. അവരാണ് ഈ പോരാട്ടങ്ങളെ മാപ്പിള ലഹള എന്നുപേരിട്ടു വിളിച്ചത്. മലബാർ ലഹളയെ മാത്രമല്ല, ഇന്ത്യയിൽ നടന്നിട്ടുള്ള സ്വാതന്ത്ര്യ സമരങ്ങളെ എല്ലാം തന്നെ ബ്രിട്ടീഷുകാർ അപമാനിക്കുന്ന തരത്തിലാണ് വിളിച്ചുകൊണ്ടിരുന്നത്.ഒന്നാം സ്വാതന്ത്ര്യ സമരത്തെ ,അന്നു നടന്ന പോരാട്ടങ്ങളെ ശിപായി ലഹള എന്നാണ് സാമ്രജ്യത്വം വിളിച്ചിരുന്നത്. സമരം ചെയ്യുന്നവരെ മുഴുവൻ കൊള്ളക്കാരെന്നോ, ചതിയന്മാരെന്നോ ഓരോരോ പേരുകൾ ബ്രിട്ടഷുകാർ വിളിക്കുമായിരുന്നു . അത് വാരിയകുന്നനും നൽകി എന്നുമാത്രം. അവരെന്തു പറഞ്ഞോ അതാണ് സംഘപരിവാറിന് ഇന്ന് വേദവാഖ്യം എന്നു മാത്രം .

സ്വാതന്ത്ര്യ സമരസേനാനികളും,നിസാഹകരണ പ്രസ്ഥാനത്തിന്റെ കേരളത്തിലെ വക്താക്കളുമായിരുന്ന കേളപ്പൻ, മാധവൻ നായർ,അബ്ദുൾ റഹ്മാൻ സാഹിബ് തുടങ്ങിയവർ അഹിംസാവാദികൾ ആയിരുന്നെങ്കിലും മലബാർ ലഹളയെ ജാതീയമായ വേർതിരിഞ്ഞിട്ടുള്ള ലഹളയായിട്ടല്ല , സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടാണ് കണ്ടിട്ടുള്ളത്, പറഞ്ഞിട്ടുള്ളത്.

മൂഴികുളത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഈ പോരാട്ടത്തിൽ വാരിയം കുന്ന് കുഞ്ഞഹമ്മദ് ഹാജിയുടെ കൂടെയുണ്ടായിരുന്നു.വാര്യൻകുന്നന്റെ സേനയിൽ നാലിലൊന്ന് ദളിതരും മറ്റുവിഭാഗക്കാരുമായിരുന്നു. സൈന്യത്തെയും, ആയുധങ്ങളെയും ഒരുക്കുവാനുള്ള സമ്പത്ത് സംഭാവന ചെയ്തത് വെട്ടിക്കാട്ട് ഭട്ടതിരിയും, പാണ്ടിയാട്ട് നാരായണൻ നമ്പീശനുമായിരുന്നു.

നാരായണൻ നമ്പീശൻ പാണ്ടിക്കാട്ട് സേനയുടെ നേതാവായിരുന്നു. അക്കാലത്തുള്ള ഹിന്ദു ഭൂപ്രഭുക്കന്മാരായ ഇവരൊക്കെ സഹായിച്ചിരുന്ന, നേതാക്കളായ ഒരു സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെയാണ് ഇവിടെ ചിലർ ജാതിയായമായി വേർതിരിക്കുവാൻ ശ്രമിക്കുന്നത്.

പോരാട്ടത്തെ സാമ്പത്തികമായി സഹായിക്കുകയും, ഒപ്പം നിൽക്കുകയും ചെയ്ത ബ്രഹ്മദത്തൻ നമ്പൂതിരിപാടിന്റെ 'ഖിലാഫത്ത് സ്മരണ' എന്ന പുസ്തകത്തിൽ അദ്ദേഹം മലബാർ ലഹളയുടെ കാര്യങ്ങളാണ് വിശദീകരിക്കുന്നത്. ഒരു ഹിന്ദു വിരുദ്ധ സമരമാണെങ്കിൽ ഹിന്ദു വിഭാഗത്തിന്റെ മേൽതട്ടിലുള്ള ബ്രഹ്മദത്തൻ നമ്പൂതിരിപാടും വെട്ടിക്കാട്ട് നമ്പൂതിരിയും, പാണ്ടിയാട്ട് നാരായണൻ നമ്പീശനും എങ്ങനെയാണ് ഈ സമരത്തിന്റെ നേതൃത്വത്തിൽ വരുന്നത്?

മറുഭാഗത്തോ... കൊണ്ടോട്ടി തങ്ങൾ, മണ്ടാടിയിൽ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയ സമ്പന്നർ ഈ സമരത്തിന് എതിരായിരുന്നു, അവർ ബ്രിട്ടഷുകാർക്കൊപ്പമായിരുന്നു.

വാര്യൻകുന്നൻ ഈ സമരത്തിലേക്ക് വരുന്നത് തന്നെ റാൻ ബഹദൂർ സ്ഥാനം അലങ്കരിച്ചിരുന്ന ചെക്കൂട്ടിയുടെ തലയരിഞ്ഞിട്ടാണ്.

സമരത്തോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള കോവിലകങ്ങൾ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. അതേ സമയം തന്നെ നിലമ്പൂർ കോവിലകത്തെ സമരക്കാർ സംരക്ഷിച്ചിട്ടുമുണ്ട്. സാമ്രാജ്യത്വ വിരുദ്ധ സമീപനമാണ് അക്കാലത്ത് നിലമ്പൂർ കോവിലകം സ്വീകരിച്ചു പോന്നിരുന്നത്. നിലമ്പൂർ കോവിലകം ഭരണാധികാരമുള്ള ഹിന്ദു തറവാടായിരുന്നല്ലോ? ബ്രിട്ടീഷ് പൊലീസുകാർ എഴുതിവെച്ച വർഗ്ഗീയ സമരമെന്ന പേര് ആര്യസമാജം ഏറ്റുപറയുകയായിരുന്നു.

ആര്യസമാജം,മലബാർ ലഹളയെ ഹിന്ദുക്കൾക്കെതിരെയുള്ള കലാപമായി രാജ്യമാകെ ചിത്രീകരിക്കുകയും, അവിടെ മരണപ്പെട്ട ഹിന്ദുക്കളായവരുടെ ചിത്രങ്ങൾ മാത്രമെടുത്ത് പ്രദർശിപ്പിക്കുകയുമായിരുന്നു. ഒരു വശത്ത് ബ്രിട്ടീഷുകാരും, അവരുടെ നാവായി പ്രാർത്തിച്ച ആര്യസമാജക്കാരും ചേർന്ന് ആയിരക്കണക്കിന് അമ്പലങ്ങൾ തകർക്കുന്നു, ഹിന്ദുവീടുകൾ ആക്രമിക്കുന്നു എന്ന പ്രചാരണം അഴിച്ചുവിട്ടു, മറുഭാഗത്ത് മുസ്‌ലിം പള്ളികൾ തകർക്കപ്പെടുന്നു എന്ന വ്യാപകമായ പ്രചരണവും .. ബ്രിട്ടീഷുകാർക്കെതിരെ നടക്കുന്ന പോരാട്ടവീര്യം തകർക്കുവാൻ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഹീന തന്ത്രം.

ഇതിൽ സ്വാതന്ത്ര്യ സമര ദേശീയ നേതാക്കളായ ഗാന്ധിജി അടക്കമുള്ളവർക്ക് തെറ്റിധാരണ വന്നിട്ടുണ്ടെൽ മാറ്റുക എന്ന ഉദ്ദേശത്തിൽ വാരിയൻ കുന്നൻ ഹിന്ദുപത്രത്തിൽ സമരത്തെ കുറിച്ചുള്ള ലേഖനം എഴുതുന്നത്. (അദ്ദേഹത്തിന്റെ ദർശനങ്ങൾ,നിലപാടുകൾ പ്രതിഫലിപ്പിക്കുന്ന ലേഖനം ഹിന്ദുവിൽ ഈ വിവാദങ്ങളുടെ പഛാത്തലത്തിൽ കഴിഞ്ഞ ദിവസംവീണ്ടും പ്രസിദ്ധീകരിക്കുകയുണ്ടായി)

അദ്ദേഹം സ്ഥാപിച്ചത് മാപ്പിള നാടല്ല, മലയാളി രാജ്യമാണ്.

ഹിന്ദുക്കളോട് വിവേചനം പാടില്ല എന്നത് മലയാളിനാടിന്റെ പ്രഖ്യാപനമായിരുന്നു. സാമാന്യ ജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളും കടകളും കൊള്ളനടത്തുകയൊ ചെയ്യുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ മുൻപാകെ വരുത്തി വിചാരണ ചെയ്ത് തക്കതായ ശിക്ഷ നൽകിയിരുന്നു. കൃത്യമായ ന്യായാന്യായങ്ങൾ പുറപ്പെടുവിച്ചുമിരുന്നു. ആറുമാസത്തോളം ബ്രിട്ടീഷ് പൊലീസിനോ സേനയ്ക്കോ അതിർത്തികടക്കുവാൻ പോലുമാകാത്ത തരത്തിൽ പ്രതിരോധം തീർത്തു.

പിന്നീട് രാജ്യത്തെ മൊത്തം ബ്രിട്ടീഷ് സേനയുടെ മൂന്നിലൊന്നിനെ കൊണ്ടുവന്നിട്ടാണ് ഈ പോരാട്ടം തകർക്കാൻ കഴിഞ്ഞത്. അന്ന് പ്രമാണിമാരായ മുസ്ലിംങ്ങൾ ബ്രിട്ടീഷുകാർക്കൊപ്പവും സാധാരണക്കാരായ ഹിന്ദുവും മുസ്ളീം വിശ്വാസികളും സമരത്തോടൊപ്പവുമായിരുന്നു. അന്ന് ഹിന്ദുക്കൾക്കെതിരെ എന്ന പ്രചരണം നടക്കുമ്പോൾ ആരെയൊക്കെ ഹിന്ദുക്കളായി അംഗീകരിച്ചിരുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

ഈഴവ സമുദായത്തെ സവർണ്ണർ ഹിന്ദുവായി അംഗീകരിച്ചിരുന്നില്ല, ദളിതുകളെ മനുഷ്യരായി പോലും അംഗീകരിച്ചില്ലായെന്നോർക്കണം. 1921 ൽ ആണ് മലബാർ കലാപം. 1922 ജനുവരി20 നാണ് വാരിയം കുന്നിനെ വെടിവെച്ചുകൊല്ലുന്നത്.

1924 ൽ ആണ് വൈക്കം സത്യാഗ്രഹം നടക്കുന്നത്. 1924 ൽ തന്നെയാണ് സഹോദരൻ അയ്യപ്പന്റെ'പരിവർത്തനം' എന്ന കവിത വരുന്നത്. ഹിന്ദു എന്ന് ഇന്ന് സംഘപരിവാർകാർ പറയുന്ന മതത്തിലെ അനാചാരങ്ങളെയും, ബ്രഹ്മണ മേധാവിത്വത്തെ എതിർത്തുകൊണ്ടുമുള്ള കവിത വരുന്നതുപോലും വാര്യൻക്കുന്നന്റെ മരണശേഷമായിരുന്നു.ഭൂ ഉടമകൾ മുഴുവൻ സവർണ്ണരായിരുന്നു. അവരും, സമ്പന്ന മുസ്‌ലിം കുടുംബങ്ങളും ബ്രിട്ടീഷുകാർക്കൊപ്പം മലബാർ കലാപത്തിനെതിരായിരുന്നു.

ഇതൊക്കെ ചരിത്ര യാഥാർഥ്യങ്ങളാണ്.

സ്വാഭാവികമായും ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ, സാമ്രാജ്യത്വത്തോടൊപ്പം നിൽക്കുന്ന സവർണ്ണ ഹിന്ദുക്കൾക്ക് നേരെ സമരക്കാർ ആയുധം ഉപയോഗിച്ചിട്ടുണ്ട്. അതൊക്കെ ബ്രിട്ടനെതിരെയുള്ള പോരാട്ടങ്ങളുടെ ഭാഗമാണ് താനും. ഒരു സമരം നടക്കുമ്പോൾ, എതിർച്ചെരിയിൽ നിൽക്കുന്നവർ ആക്രമിക്കപ്പെടും, അത് സവർണ്ണ ഹിന്ദുക്കൾ മാത്രമല്ല, സമ്പന്ന മുസ്‌ലിം കുടുംബങ്ങളും പെട്ടിരുന്നു. എന്തിനെയും വർഗ്ഗീയ വൽക്കരിക്കുക എന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ്

മലബാർ കലാപത്തെയും മാപ്പിള ലഹളയായിട്ടു ചിത്രീകരിക്കുന്നത്.

ഏത് ഹിന്ദുവിനെ കുറിച്ചാണ് ഇപ്പോൾ സംഘപരിവാർ പറയുന്നത്?

ബ്രിട്ടീഷുകാർക്കൊപ്പം സ്വാതന്ത്ര്യ പോരാട്ടങ്ങൾക്കെതിരെ നിലകൊണ്ട ജന്മിമാരായ സവർണ്ണരെയോ? ബ്രിട്ടീഷുകാർക്ക് ഇന്ത്യയിലെ സ്വാതന്ത്ര്യപോരാട്ടങ്ങളെ നേരിടുവാൻ പ്രയാസം നേരിട്ട സമയത്തു അവർ ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത ഒരു ഇല്ലാ കഥയാണ് ഹിന്ദു-മുസ്‌ലിം വർഗ്ഗീയതയ്ക്ക് തുടക്കമിട്ടത്. അത് ഹിന്ദു സമിതികൾ ഏറ്റെടുക്കുകയായിരുന്നു ബ്രിട്ടീഷുകാരുടെ നിർമ്മിതിയായ ചരിത്ര പുസ്തകങ്ങളാണ് ഇപ്പോഴും പ്രചാരത്തിലുള്ളത്. അവർക്ക് ഇഷ്ടപ്പെടാത്ത, അവർക്കെതിരെ പോർ നയിച്ച എല്ലാവരെയും ചരിത്രപുസ്തകങ്ങളിൽ മോശക്കാരാക്കിയിട്ടുണ്ട്. ലോകത്തിന്റെ മൂന്നിലൊന്ന് അടക്കി ഭരിച്ച ബ്രിട്ടീഷുകാർക്കെതിരെ മഹത്തായ പോരാട്ടങ്ങൾ നടത്തിയവരെയൊക്കെ അവർ അപമാനിച്ചിട്ടുണ്ട്.

അങ്ങനെയാണ് നമ്മുടെ വീടുകളിൽ പട്ടികൾക്ക് "കൈസർ" എന്നും

"ടിപ്പു"വെന്നും പേരുകൾ വരുന്നത്. നമ്മുടെയാളുകൾക്ക് വളർത്തുനായക്ക് ഈ പേരുകൾ എങ്ങനെയുണ്ടായി എന്നറിയില്ല. ജർമ്മൻ ചാൻസലറായ കൈസറെ അപമാനിക്കുവാൻ ലോകം മുഴുവൻ വളർത്തുനായ്ക്കൾക്ക് കൈസർ എന്നു നാമകരണം ചെയ്തു. ഇവിടെ ബ്രിട്ടഷുകാർക്കെതിരെ സന്ധിയില്ലാ സമരം നയിച്ച ടിപ്പുസുൽത്താനെ അവഹേളിക്കുവാൻ പട്ടികൾക്ക് ടിപ്പു എന്ന പേരിട്ടു വിളിക്കുവാൻ തുടങ്ങി. .

ചരിത്രത്തിൽ ബ്രട്ടീഷുകാർക്കൊപ്പം നിന്നവരെ മഹത്വവൽക്കരിച്ചും, പോരാട്ടം നയിച്ചവരെ അപമാനിച്ചുമുള്ള രേഖപ്പെടത്തലുകലാണവർ നടത്തിയിട്ടുള്ളത്. വാരിയൻ കുന്ന് സ്വാതന്ത്ര്യ സമരസേനാനിയാണ്...അല്ലാതെ ഇപ്പോൾ സംഘപരിവാർ പ്രചരിപ്പിക്കുന്നപോലെ മാപ്പിള രാജ്യം ഉണ്ടാക്കുവാൻ സമരം നടത്തിയ ആളല്ല

ബ്രിട്ടീഷുകാർക്ക്, അവർക്കെതിരെ സമരം നടത്തിയവരെ കൊള്ളക്കാരെന്നും,കലാപകാരികളെന്നും വിളിക്കാം.

പോരാട്ടം അവർക്കെതിരേയായിരുന്നല്ലോ.

ബ്രിട്ടീഷ് അനുകൂല നിലപാടെടുത്തിട്ടുള്ള തറവാടുകളിൽ അക്രമം അഴിച്ചുവിട്ടിട്ടുണ്ട്, അവിടെ കൊള്ളായടിക്കപ്പെടിക്ക പെട്ടിട്ടുണ്ട്. അതൊക്കെ ഉപയോഗിച്ചിട്ടു തന്നെയാണ് പോരാട്ടങ്ങൾക്കുള്ള സമ്പത്തുണ്ടാക്കിയിട്ടുള്ളത്. അതാകട്ടെ മലബാർ കലാപത്തിന് മാത്രം അവകാശപ്പെട്ട കാര്യവുമല്ല.ബിട്ടീഷുകാർക്കെതിരെ ആയുധമേന്തി സമരം നയിച്ചിട്ടുള്ള എല്ലാ പോരാട്ടങ്ങളിലും അത്തരം കഥകൾ കാണുവാൻ കഴിയും .നമ്മുടെ രക്തനക്ഷത്രമായ ഭഗത് സിംഗിനെ ബ്രിട്ടഷുകാർ കൊള്ളക്കാരനും, കൊലപാതകിയുമാക്കി ചിത്രീകരിച്ചല്ലേ തൂക്കിയത്. പോരാട്ടങ്ങളുടെ ഭാഗമായി അരുതാത്തതും സംഭവിച്ചു കാണും. ബ്രിട്ടഷുകാർ കൊലയാളിയെന്നും, കൊള്ളക്കാർ എന്നും വിളിച്ചാക്ഷേപിച്ചവരെ നമ്മൾ സ്വാതന്ത്ര്യസമര സേനാനികൾ എന്നാണ് വിളിക്കുന്നത്. വാരിയൻ കുന്നും സ്വാതന്ത്ര്യ സമരപോരാളിയാണ്.

പള്ളിക്ക് മുമ്പിൽ പന്നിയുടെ ശവം കൊണ്ടിട്ടപ്പോൾ ഒരുമിച്ചു കൂടിയ ജനത്തെ തടഞ്ഞത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണ നൈപുണ്യം വെളിവാക്കുന്നുണ്ട്. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ബ്രിട്ടീഷ്-ജന്മി ദല്ലാളന്മാർ ചെയ്തതാണെന്ന് ഓർമ്മപ്പെടുത്തി ഇനി വരാവുന്ന നീക്കങ്ങൾക്കും ഹാജി തടയിട്ടു.

അമ്പലത്തിനുള്ളിൽ പശു കിടാവിന്റെ ജഡം കൊണ്ടിട്ടപ്പോഴും ഇതേ ജാഗ്രത ഹാജി കാട്ടി. മേലാറ്റൂരിലെ നായർ ജന്മിമാർ ഖിലാഫത്ത് പ്രവർത്തകരോട് അനുഭാവം പുലർത്തിയവരായിരുന്നു ബ്രിട്ടീഷ് പക്ഷക്കാർ ഖിലാഫത്ത് വേഷത്തിൽ അവരെ അക്രമിക്കാനിടയുണ്ട് എന്ന ഭീതിയിൽ മേലാറ്റൂരിൽ ശക്തമായ പാറാവ് ഏർപ്പെടുത്താൻ ഹാജി നിർദ്ദേശിച്ചിരുന്നതും പ്രസക്തമാണ്.

മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൊള്ള ചെയ്യുന്നതിൽ നിന്ന് സംരക്ഷിച്ചതും, പുല്ലൂർ നമ്പൂതിരിയുടെ ബാങ്ക് കൊള്ള ചെയ്ത കൊള്ളക്കാരെ കൊണ്ട് അത് തിരിച്ചു കൊടുപ്പിച്ചതും നമ്പൂതിരിക്ക് നഷ്ടപരിഹാരമായി ഖജാനയിൽ നിന്ന് പണം നൽകിയതും <36> നിലമ്പൂരിലെ കോവിലകത്തിന് കാവലായതും വിപ്ലവം വഴി തിരിച്ചു വിടാനുള്ള ബ്രിട്ടീഷ് തന്ത്രം മനസ്സിലാക്കി എന്ന മട്ടിലായിരുന്നു.

ബ്രിട്ടീഷുകാർ അദ്ദേഹത്തെ വിളിച്ചിരുന്നത് ഏറ്റുപാടുകയാണ് സംഘപരിവാറുകാർ. അന്യമതസ്ഥരായവരുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ പോലും അംഗീകരിക്കുകയില്ലായെന്ന ഫാസിസ്റ്റ് സമീപനം ബ്രിട്ടീഷുകാരോടൊപ്പം നിന്നവരുടെപിന്മുറക്കാർക്ക് സ്വീകരിക്കാം. അതാകട്ടെ ജനങ്ങൾ അംഗീകരിക്കണമെന്നില്ല.

 

publive-image

ഡിക്സൺ ഡിസിൽവ(സംസ്ഥാന കോർഡിനേറ്റർ,ആർ ടി ഐ കേരള ഫെഡറേഷൻ)

PRATHIKARANAM
Advertisment