വാഷിങ്ടണ്‍: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിലേക്ക്. ജോര്‍ദാന്‍, ഈജിപ്റ്റ്, പാലസ്തീന്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് ബൈഡന്‍ ബുധനാഴ്ച ഇസ്രയേലിലെത്തുക.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല, ഈജിപ്റ്റ് പ്രസിഡന്‍റ് അബ്ദല്‍ ഫത്താ എല്‍ സിസി പാലസ്തീന്‍ അഥോറിറ്റി പ്രസിഡന്‍റ് മപ്മൂദ് അബ്ബാസ് എന്നിവരുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഈജിപ്റ്റ് പ്രസിഡന്‍റ് എല്‍ സിസിയുമായി ബൈഡന്‍ ഫോണിലൂടെ സംസാരിച്ചിരുന്നു.
സംഘര്‍ഷത്തില്‍ ഇസ്രയേലിനാണ് യുഎസ് പിന്തുണ പ്രഖ്യാപിക്കുകയും ആയുധങ്ങള്‍ എത്തിക്കുകയും ചെയ്യുന്നതെങ്കിലും, ഗാസ പിടിച്ചെടുക്കുന്നത് ശരിയായ തീരുമാനമായിരിക്കില്ലെന്ന മുന്നറിയിപ്പും ഇസ്രയേലിനു നല്‍കിയിരുന്നു.