പ്രവാസികള്‍ ഇപ്പോള്‍ നമ്മുടെ അതിഥികളാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, May 30, 2020

തിരുവനന്തപുരം: പ്രവാസികള്‍ ഇപ്പോള്‍ നമ്മുടെ അതിഥികളാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കണം. ഫീസ് ഈടാക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇപ്പോള്‍ ഇവരെ കാണുന്നത് പെയിംഗ് ഗസ്റ്റ് ആയിട്ടാണ്.

ലോകകേരള സഭയ്ക്ക് വേണ്ടി ധൂര്‍ത്ത് അടിച്ച തുകയുടെ ഒരു പങ്ക് മതിയായിരുന്നു ഇവരെ സംരക്ഷിക്കാനെന്നും ഉമ്മന്‍ ചാണ്ടി.യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്സ് അദ്ധ്യക്ഷനായിരുന്നു.

മുന്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സന്‍, മുന്‍മന്ത്രി വി.എസ്.ശിവകുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി., സി.പി.ജോണ്‍, പാലോട് രവി, ശരത്ചന്ദ്രപ്രസാദ്, ബീമാപള്ളി റഷീദ്, നെയ്യാറ്റിന്‍കര സനല്‍, ബാബു ദിവാകരന്‍, കൊട്ടാരക്കര പൊന്നച്ചന്‍, മനോജ് കുമാര്‍, എം.എല്‍.എ.മാരായ എം.വിന്‍സെന്റ്, ശബരീനാഥന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. 144 പ്രഖ്യാപിച്ച പാലക്കാട് ജില്ലയിലൊഴികെ 13 ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ്ണ നടന്നു.

×