കുവൈറ്റ്: രാജ്യത്തിന്റെ സമ്പദ് ഘടനയുടെ യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കാനും കപട നേട്ടങ്ങള്‍ പ്രചരിപ്പിക്കാനുമായി രാജ്യത്തുള്ള സ്വത്ത് ധൂര്‍ത്തടിക്കുകയാണ് മോദി സര്‍ക്കാരെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും നടിയുമായ നഗ്മ.
/)
എതിര്‍ക്കുന്നവരെയും എതിര്‍ പക്ഷത്തുള്ളവരെയും തുറങ്കിലടയ്ക്കുന്ന നയമാണ് മോദിയുടേത്. 50 ലക്ഷത്തില്‍പ്പരം മുകളില്‍ വരുന്ന കാശ്മീര്‍ ജനതയെ 60 ദിവസത്തിനുമേല്‍ ബന്ദികളാക്കിയിട്ട് അന്താരാഷ്ട്ര വേദികളില്‍ കാശ്മീര്‍ സാധാരണ ഗതിയില്‍ എത്തിക്കഴിഞ്ഞെന്നു പ്രചരണം നടത്തുകയാണ് മോദി സര്‍ക്കാര്‍.
ദക്ഷിണേന്ത്യയിൽ ബി ജെ പിയുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനായി മുണ്ടുടുത്ത് മോദി പ്രശ്ചന്നവേഷം കളിക്കുകയാണ്. വെറും നാട്യവും കാപട്യവുമാണ് ഇപ്പോള്‍ ഭാരതത്തില്‍ നടക്കുന്നത് - നഗ്മ പറഞ്ഞു.
/)
കുവൈറ്റില്‍ ഓ ഐ സി സി സംഘടിപ്പിച്ച പുരസ്കാര സന്ധ്യയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നഗ്മ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി കെ ശ്രീകണ്ഠന്‍ എം പി, ഓ ഐ സി സി ദേശീയ അധ്യക്ഷന്‍ വര്‍ഗീസ് പുതുക്കുളങ്ങര എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.