/sathyam/media/post_attachments/1qSvFwgqSs3Hk4JkYRke.jpg)
ഹജ്ജും ഉംറയും രണ്ട് ആരാധന കർമങ്ങളാ യാണ് ഇസ്ലാം കർമങ്ങളിൽ പരിഗണിക്കുന്നത് ഏറെക്കുറെ സാമ്യത ഉണ്ടങ്കിലും ഹജ്ജും ഉംറയും രണ്ട് ആരാധന കർമങ്ങളായാണ് ഇസ്ലാം പരിഗണിക്കുന്നത്.
ഹജ്ജ് പോലെ തന്നെ വിശേഷബുദ്ധിയും പ്രായ പൂർത്തിയും സാമ്പത്തിക ശേഷിയുമുള്ള എല്ലാ മുസ്ലിമിനും ജീവിതത്തിൽ ഒരു പ്രാവശ്യം ഉംറ നിർവഹിക്കുക എന്നത് നിർബന്ധമാണ്. അഥവാ ഹജ്ജിനു സാഹചര്യങ്ങളെത്തു വന്നില്ലെങ്കിലും ഉംറ ചെയ്യൽ നിർബന്ധമാണെന്നർത്ഥo. നിങ്ങൾ ഹജ്ജും ഉംറയും അല്ലാഹുവിന് വേണ്ടി പൂർത്തിയാക്കി ചെയ്യുകയെന്ന് വിശുദ്ധ ഖുർആനിൽ അള്ളാഹു ഉണർത്തുന്നു.
ഹജിന് പ്രത്യേ കാലം നിശ്ചയിച്ചിട്ട് ഉണ്ടങ്കിലും ഉംറക്ക് കാലം ഇല്ല. എപ്പോഴും ചെയ്യാം. ഹജിന്റെ മിഖത്തുകൾ തന്നെയാണ് ഉംറക്കും നിർദ്ദേശിക്കപെട്ടിട്ട് ഉള്ളത്. മക്കയിൽ ഉള്ളവർ ഇഹ്റാം ചെയ്യാൻ മക്കയുടെ പുറത്തേക്ക് പോകേണ്ടത് ഉണ്ട്. ഹജ് ചെയ്യാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്ത ഒരാൾക്ക് ഉംറക്കുള്ള ശേഷിയുണ്ടങ്കിൽ അവന് ഉംറ നിര്ബന്ധമാണ് എന്ന് കർമശാസ്ത്രഗ്രന്ഥങ്ങളും പ്രവാചക ചര്യയും പഠിപ്പിക്കുന്നത്.
അതിനാൽ ഹജിന് പോകുമ്പോൾ ഉംറയും ചെയ്യമെന്ന തീരുമാനമെടുക്കുന്നത് ഉചിതം അല്ല. ഒരാളുടെ ചെലവിൽ ജീവിക്കുന്ന ഭാര്യ സന്തതികൾ മുതലായവരുടെ ഭക്ഷണം, വസ്ത്രം തുടങ്ങിയ മുഖ്യാ ആവശ്യങ്ങൾ അവൻ മടങ്ങി വരുന്നത് വരെ നിർവഹിക്കാനുള്ള വകയും, കടം ഉണ്ടങ്കിൽ അത് വീട്ടനുള്ള കഴിവും, അനുയോജ്യമായ പാർപ്പിടവും,തൊഴിൽ ചെയ്യുന്നവന്റെ തൊഴിൽ ഉപകരണങ്ങളും കഴിച്ചു തന്റെ യാത്ര ചെലവുകൾക്കുള്ള സംഖ്യ കൈവശമുള്ളവർക്ക് എല്ലാം ഉംറ നിർബന്ധം ആണ്.
ഈ ചെലവുകൾ ഒഴിച്ച് ബാക്കി വരുന്നത് കച്ചവട സ്വത്തുണെങ്കിലും ഭൂസ്വത്താണെങ്കിലും അത് വിറ്റ് ഉംറക്ക് പണം കണ്ടുത്തേണ്ടതുണ്ട്. ഹജ് ചെയ്യാനുള്ള സoഖ്യയുണ്ടെങ്കിൽ ഹജ്ജും തഥൈവ. ഈ നിബന്ധനകൾ എല്ലാം ഒത്തു ചേരുകയും ഉംറയോ ഹജോ ചെയ്യാതെ മരണപ്പെടുകയും മരിക്കുമ്പോൾ അയാൾക്ക് സ്വത്തുമുണ്ടങ്കിൽ ആ സ്വത്ത് കൈകാര്യം ചെയ്യുന്നവർ അയാൾക്ക് വേണ്ടി ഹജ്ജും ഉംറയും ചെയ്യണം. അല്ലങ്കിൽ മറ്റൊരാളെ കൊണ്ട് ചെയ്യുപ്പിക്കുകങ്കിലും വേണം. ഉംറ നിർബന്ധമയാവൻ മരണപെടുന്ന സമയത്തു സ്വത്തിലെങ്കിൽ അവകാശികളോ മറ്റോ അയാൾക്ക് വേണ്ടി ഉംറ നിർവഹിക്കാൻ നിർബന്ധം ഇല്ലാ.
എങ്കിലും അതു സുന്നത്താണ്. മരിച്ചയാളെ തൊട്ട് ഉംറ ചെയ്യുന്നത് അവകാശികൾ തന്നെയവാണെന്ന് ഇല്ല, അന്യരും ആവാം. മരിച്ചയാൾക്ക് വേണ്ടി ചെയ്യുന്ന ഉംറ നിർബന്ധമെന്ന പരിധിയിൽ പെട്ടത് ആയിരിക്കണം. അതായാത്, ജീവിത കാലത്തു അവൻ ഉംറ ചെയ്യാതെ മരണപെട്ടവനാവണം. അയാൾ വസിയ്യത്ത് ചെയ്തിട്ട് ഉണ്ടങ്കിൽ സുന്നത്തായ ഉംറ ആവാം. ഈ പറഞ്ഞ നിയമം ഹജ്ജിനു ബാധകം ആണ്. ജീവിതത്തിൽ ഒരു ഉംറയെ നിർബന്ധമുള്ളൂവെങ്കിലും നിരവധി തവണ ചെയ്യുന്നത് പുണ്യമാണ്.' ഒരു ഉംറ ചെയ്തവൻ രണ്ടാമതും ഉംറ ചെയ്‍താൽ രണ്ടിന്റെയും ഇടയിലുള്ള എല്ലാ പാപങ്ങളും പൊറുക്കപ്പെടും.
റമdaaനിലെ ഒരു ഉംറ ഒരു ഹജ് ചെയ്തതിനു തുല്യമാണ് '(ബുഖരീ) എന്ന നബി വചനം നിരവധി പ്രാവശ്യo ഉംറ ചെയ്യൽ സുന്നതാണെന്നത്തിലേക്ക് വിരൽ ചൂണ്ടുടുന്നത്. സാമ്പത്തിക ശേഷിയില്ലാത്തവർക്കും നിയമ പ്രശ്നം മൂലം മക്കയിൽ എത്താൻ സാധിക്കാത്തവർക്കും ഉംറയും ഹജും നിർബന്ധമില്ല. ഈ പ്രേശ്നങ്ങൾക്ക് പരിഹരമായ ശേഷം അവർക്ക് കർമങ്ങൾ ചെയ്യാവുന്നതാണ്. ഹജ് സീസണിൽ അഥവാ ദുൽഹജ് എട്ടിനു മുൻപ് ഉംറ ചെയ്തു മക്ക വിട്ട് നാട്ടിലേക്ക് അനിവാര്യ പോകേണ്ടി വന്നവന് ഹജ് നിർബന്ധം ആകുന്നില്ല. ഹജ് ചെയ്യാനുള്ള സൗകര്യം അവനു ലഭിചിട്ടില്ലെന്നത് ആണ് കാരണം. അപ്രകാരം തന്നെ ഹജിന് സാമ്പത്തിക ശേഷി ഇല്ലാത്തവൻ ഹജ്ജിന്റെ വേളയിൽ മക്ക ജയിലിൽ ഉണ്ടങ്കിൽ അവനു ഹജ് നിർബന്ധം ആകുന്നില്ല. സാമ്പത്തിക ശേഷി ഉള്ളവൻ ജീവിതത്തിൽ ഒരു തവണ ഹജ് ചെയ്യാലോ സ്വന്തമായി അവനു വേണ്ടി മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കലോ നിർബന്ധം ആണ്. നിശ്ചിത സ്ഥലത്ത് വെച്ച് ഉംറക്ക് ഇഹ്റം ചെയ്യുകയന്നത് അവിഭാജ്യ ഘടകമാണ്.
ഈ സ്ഥലം കൃത്യമായി അറിയൽ പ്രയാസമാണെങ്കിൽ സൗകര്യപൂർവ്വം അതിനു മുൻപേ ഇഹ്റം ചെയ്തിരിക്കണം. ഇഹ്‌റാമിന്റെ ചിട്ടകളിൽ കൂടുതൽ ദിവസം കഴിഞ്ഞു കൂടൽ പ്രയാസമുള്ളവർക്ക് അത്യാവശ്യ സമയം മാത്രം ഇഹ്‌റാമിലായി കഴിയാൻ സൗകാര്യപ്പെടും വിധം സൂക്ഷിച്ച് ഇഹ്റം ചെയ്താൽ മതി. അല്ലാഹുവിന് ഉംറ ചെയ്യുന്നു എന്ന് കരുതുന്നതിനു ആണ് ഇഹ്റം എന്ന് പറയുന്നത്. ഇഹ്റം ചെയ്യലോടെ ദൈനദിന കാര്യങ്ങളിൽ നിയത്രണം വരും. നാട്ടിൽ നിന്ന് വരുന്നവർ വിമാനം പറന്നു ഉയർന്ന ശേഷമാണ് ഇഹ്‌റാമിൽ പ്രേവേശിക്കാറുള്ളത്. വിമമിറങ്ങുന്നത് വരെയും ശേഷവും തൽബിയത്ത് ചെല്ലുക. മക്കയിൽ എത്തിയാൽ ഉംറയുടെ താവാഫ് ചെയുക. സഫാ മർവയിൽ സഅയ് ചെയുക മുടി നീക്കുക. ഈ കർമങ്ങൾ ചെയുന്നത്തോടെ ഉംറ അവസാനിച്ചു.
എഴുത്ത്: ഐ അബ്ദുൽ വാഹിദ് കായംകുളം