New Update
/sathyam/media/media_files/vsnymMNRdWgmMS8Lm91p.jpg)
mareena joseph
ലണ്ടൻ: യുകെ മലയാളി മെറീന ജോസഫ്(46) ചികിത്സയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിയാണ് മെറീന ജോസഫ്. ജോലി സ്ഥലത്ത് വച്ച് അസഹനീയമായ പല്ലുവേദന വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
Advertisment
ചികിത്സയ്ക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് പ്രസ്റ്റൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തുടർച്ചയായ ഹൃദയാഘാതം വന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.സർജറിക്കായുള്ള ഒരുക്കങ്ങൾക്കിടെയിൽ ആരോഗ്യനില കൂടുതൽ വഷളാക്കി. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജോലി സംബന്ധമായി ബ്ലാക്ക് പൂളിൽ സഹോദരി എൽസമ്മ സ്റ്റീഫനൊപ്പമായിരുന്നു താമസിച്ചിരുന്നത്. പതിനെട്ട്, പതിനഞ്ച് വയസ് വീതം പ്രായമുള്ള രണ്ട് പെണ്മക്കളുടെ മാതാവാണ്. ആലപ്പുഴ കണ്ണങ്കര ഏറനാട്ടുകളത്തിൽ കൊച്ചൗസേഫാണ് പിതാവ്.