വയനാട് ഉരുള്‍പൊട്ടല്‍; അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈന്‍

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 75 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

author-image
shafeek cm
New Update
wayanad bahrain

മനാമ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ 130ലേറെ ആളുകള്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈന്‍. വിദേശകാര്യ മന്ത്രാലയമാണ് അനുശോചനം അറിയിച്ചത്. ഇന്ത്യന്‍ സര്‍ക്കാരിനോടും ജനങ്ങളോടും മരണപ്പെട്ടവരുടെ കുടുംബങ്ങളോടും വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

Advertisment

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 75 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഔദ്യോഗികമായി മരണം സ്ഥിരീകരിച്ച 123 പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ആകെ 195 പേരാണ് ആശുപത്രികളില്‍ എത്തിയത്. ഇതില്‍ 190 പേര്‍ വയനാട്ടിലും അഞ്ച് പേര്‍ മലപ്പുറത്തുമായിരുന്നു. വയനാട്ടില്‍ എത്തിയ 190 പേരില്‍ 133 പേര്‍ വിംസ് ആശുപത്രിയിലും 28 പേര്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും അഞ്ച് പേര്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലും എത്തി. നിലവില്‍ 97 പേര്‍ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതില്‍ 92 പേരും വയനാട്ടിലാണ്.

Advertisment