പ്രസവശേഷം ഹൃദയാഘാതം; അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് മരിച്ചു

രണ്ടാമത്തെ ആൺകുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കെറി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായിരുന്നു സ്റ്റെഫി ബൈജു

New Update
stephy byju

ഡബ്ലിൻ: അയർലൻഡിൽ മലയാളി നഴ്സ് പ്രസവത്തെ തുടർന്ന് മരിച്ചു.  വയനാട് സുൽത്താൻ ബത്തേരി ചീരാൽ സ്വദേശി സ്റ്റെഫി ബൈജു (35) ആണ് മരിച്ചത്. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം.

Advertisment

രണ്ടാമത്തെ ആൺകുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കെറി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായിരുന്നു സ്റ്റെഫി ബൈജു.

കിഴക്കേക്കുന്നത്ത് ഔസേപ്പിന്റെയും എല്‍സിയുടെയും മകളാണ് സ്റ്റെഫി. ഭര്‍ത്താവ്: ചീരാൽ കരുവാലിക്കുന്ന് കരവട്ടത്തിൻകര ബൈജു സ്‌കറിയ. ജോഹാനും ജുവാനുമാണ് മക്കൾ. 

Advertisment