New Update
/sathyam/media/media_files/DqoyxNsntoPDdRzFyUww.jpg)
റിയാദ് : സൗദിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് ഒരു മരണം. 27കാരനായ മലപ്പുറം വേങ്ങര സ്വദേശി വലിയോറ ചെനക്കൽ കല്ലൻ മുഹമ്മദ് ഉനൈസ് ആണ് മരിച്ചത്. സൗദിയിലെ അൽ ഖസീമിലെ ദര്യയിൽ ആണ് കാർ അപകടം ഉണ്ടായത്.
Advertisment
ഡെലിവറി നടത്തി മടങ്ങുന്നതിടെയായിരുന്നു അപകടം. ഉനൈസ് റോഡ് മുറിച്ചു കടക്കുമ്പോൾ മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഭാര്യ: ജസീല, മക്കൾ: ലസിൻ, ഖദീജത്തുൽ ലുജൈൻ. കല്ലൻ ഉസൈൻ – കദീജ ദമ്പതികളുടെ മകനാണ്.