Advertisment

ജനവിരുദ്ധ സർക്കാരിനുള്ള ഏറ്റവും വലിയ താക്കീത് ആണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം ; എൻ. കെ പ്രേമചന്ദ്രൻ എം. പി

ഒറ്റകെട്ടായി കോൺഗ്രസ്സും, ഐക്യ ജനാധിപത്യമുന്നണിയും ഒന്നിച്ചു മുന്നോട്ട് പോയാൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നൂറിൽ കൂടുതൽ സീറ്റിൽ വിജയിച്ചു ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വരാൻ പറ്റിയ രാഷ്ട്രീയ സാഹചര്യം ആണ് കേരളത്തിൽ ഉള്ളത്.

author-image
shafeek cm
New Update
nk p[remachandran mp

മനാമ : ജനങ്ങളിൽ അറപ്പും, വെറുപ്പും ഉളവാക്കുന്ന ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന പിണറായി സർക്കാരിന് എതിരെയുള്ള ജനങ്ങളുടെ ഏറ്റവും കനത്ത താക്കീത് ആണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിധി എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയാഘോഷം ഉത്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിൽ എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപെട്ടു.

Advertisment

ഒറ്റകെട്ടായി കോൺഗ്രസ്സും, ഐക്യ ജനാധിപത്യമുന്നണിയും ഒന്നിച്ചു മുന്നോട്ട് പോയാൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നൂറിൽ കൂടുതൽ സീറ്റിൽ വിജയിച്ചു ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വരാൻ പറ്റിയ രാഷ്ട്രീയ സാഹചര്യം ആണ് കേരളത്തിൽ ഉള്ളത്.

എപ്പോൾ ഒക്കെ കോൺഗ്രസ്സും, ഐക്യജനാധിപത്യ മുന്നണിയും ഐക്യത്തോടും, കേട്ടുറപ്പോടും കൂടി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ടോ, അപ്പോൾ ഒക്കെ ഐക്യ ജനാധിപത്യമുന്നണി ക്ക് അഭിമാനകരമായി വിജയിച്ച ചരിത്രം ആണ് കേരളത്തിൽ ഉള്ളത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള രണ്ടു ഉപതെരഞ്ഞെടുപ്പ് കളിലും അഭിമാനകരമായ വിജയമാണ് ഐക്യ ജനാധിപത്യമുന്നണിക്ക് നേടുവാൻ സാധിച്ചത്.

തൃക്കാക്കരയിൽ പി ടി തോമസിന്റെ മരണശേഷം നടന്ന തെരഞ്ഞെടുപ്പും, പുതുപ്പള്ളിയിൽ ഉമ്മൻ‌ചാണ്ടിയുടെ മരണശേഷം ഉള്ള തെരഞ്ഞെടുപ്പും വസ്തുതാപരമായും, യാഥാർഥ്യബോധത്തോടെയും രാഷ്ട്രീയ വിശകലനത്തിന് വിധേയമാക്കേണ്ടതാണ്. വൈകാരികത വിജയത്തിന് ഘടകമായി. സഹതാപ തരംഗത്തിന് ഉപരിയായി, അവരും, അവർ നേതൃത്വം നൽകിയ പ്രസ്ഥാനവും നാടിന് നൽകിയ നിസ്തുലമായ പ്രവർത്തനത്തിന് നാട് നൽകിയ ആദരവായി മാറിയത് പ്രധാന ഘടകമായി.തുടക്കം മുതൽ തന്നെ ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായ അവസ്ഥ ആയിരുന്നു പുതുപ്പള്ളിയിൽ ഉണ്ടായിരുന്നത്. 

എല്ലാ തെരഞ്ഞെടുപ്പിലെ പോലെ സി പി എം നേതൃത്വത്തിൽ അപവാദ പ്രചരണവേല സമൂഹ മാധ്യമങ്ങളിലുടെ ഈ തെരഞ്ഞെടുപ്പിലും ഉണ്ടായി.ഉമ്മൻ‌ചാണ്ടി ജീവിച്ചിരുന്നപ്പോൾ അടിസ്ഥാന രഹിതമായ അപവാദ പ്രചരണം നടത്തി അദ്ദേഹത്തെ വേട്ടയാടിയവർ, അദ്ദേഹം മരണപെട്ടു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പെൺമക്കളെ ഉൾപ്പെടെ ഉള്ളവരെ അപമാനിച്ചു വേട്ടയാടാൻ ഉള്ള ശ്രമങ്ങൾ ആണ് നടത്തിയത്. അതിനെയൊക്കെ ഫലപ്രദമായി നേരിടുവാൻ ഒറ്റകെട്ടായി പ്രവർത്തിച്ച ഐക്യജനാധിപത്യ മുന്നണിക്കും, കോൺഗ്രസ്സിനും കഴിഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത.

ഇത്രയും ജനവിരുദ്ധമായ ഒരു ഗവണ്മെന്റ് കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അധികാരത്തിന്റെ ഹുങ്ക്, സാമ്പത്തിക ശേഷിയുടെ ധിക്കാരം, സംഘടനപരമായ കരുത്തിന്റെ അഹങ്കാരം, ഇത് മൂന്നും ഒന്നിച്ചാൽ ഇനിയും ആരെയും പേടിക്കണ്ട എന്നുള്ള നിലയിൽ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള പിണറായി സർക്കാരിന്റെ നിലപാട്.ഇത്രയും ജനവിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാൻ സി പി എം നേതൃത്വം തയാറായില്ല എങ്കിൽ പശ്ചിമബംഗാളിലും, ത്രിപുരയിലും സംഭവിച്ചതിൽ കൂടുതൽ തകർച്ച സി പി എം കേരളത്തിൽ നേരിടാൻ പോകുന്നു എന്നതിന്റെ സൂചനയാണ് പുതുപ്പള്ളിയിൽ കണ്ടത്.

 മൗനംകൊണ്ട് ആക്ഷേപങ്ങളെ തമസ്ക്കരിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്നും എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപെട്ടു.ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷതവഹിച്ച യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജുകല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ജോയ് എം ഡി എന്നിവർ ആശംസപ്രസംഗം നടത്തി.

ഒഐസിസി നേതാക്കളായ നിസാർ കുന്നംകുളത്തിങ്കൽ, മിനി റോയ്, ഷമീം കെ സി,നസിം തൊടിയൂർ, ഷിബു എബ്രഹാം, ഫിറോസ് അറഫ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, പി ടി ജോസഫ്,ബിജുബാൽ, സിജു പുന്നവേലി, ജേക്കബ് തേക്ക്തോട്, സൈദ് മുഹമ്മദ്‌, രഞ്ജിത്ത് പൊന്നാനി, അലക്സ്‌ മഠത്തിൽ, അഡ്വ. ഷാജി സാമൂവൽ, രഞ്ജൻ കേച്ചേരി, രജിത് മൊട്ടപ്പാറ, ഗിരീഷ് കാളിയത്ത്, ജാലിസ് കെ. കെ, നെൽസൺ വർഗീസ്, സുമേഷ് ആനേരി, സുനിത നിസാർ, ബ്രയിറ്റ് രാജൻ, ഷിബു ബഷീർ, ജോൺസൻ കല്ലുവിളയിൽ, സാമൂവൽ മാത്യു, സുബിനാഷ് കിട്ടു, ദാനിയേൽ തണ്ണിതോട് എന്നിവർ നേതൃത്വം നൽകി.

nk premachandran
Advertisment