/sathyam/media/media_files/Aewmov8GxwQ8QooPOIq8.jpg)
വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കഴിഞ്ഞ ശനിയാഴ്ചയാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റത്. തോമസ് മാത്യു ക്രൂക്ക്‌സ് എന്ന 20കാരനില്‍ നിന്നുമാണ് ട്രംപിന് വെടിയേറ്റത്. എന്നാല്‍ ട്രംപിനെ വെടിവെച്ചത് ക്രൂക്ക്‌സ് ആണെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു. 20 കാരനായ ക്രൂക്ക്സ് വളരെ ശാന്ത സ്വഭാവക്കാരനായിരുന്നുവെന്നും എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ചായ്‍വ് ഉള്ളതായി തോന്നിയിട്ടില്ലെന്നും സഹപാഠികള്‍ പറയുന്നു.
ക്രൂക്ക്സിന്റെ മാതാപിതാക്കളായ മാത്യവും മാരി ക്യൂക്ക്സും സെര്‍ട്ടിഫൈഡ് ബിഹേവിയര്‍ കൗണ്‍സിലര്‍മാരാണ്. നടന്നതെന്താണെന്ന് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ ഞെട്ടലിലാണ് ഇപ്പോഴും മാതാപിതാക്കള്‍. ഇങ്ങനെയൊരു ആക്രമണം നടത്താനുള്ള കാരണമെന്താണെന്നതിനെക്കുറിച്ച് യാതൊരു ഊഹവുമില്ലെന്ന് ക്രൂക്ക്സിന്റെ അമ്മാവനും പ്രതികരിച്ചു. ഇത്ര ധൈര്യത്തോടെ അവന്‍ ഇങ്ങനെയൊരു അക്രമം നടത്തിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് സഹപാഠിയുടെ പ്രതികരണം