അബുദാബി: അബുദാബിയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയർ അറേബ്യ വിമാനത്തില്‍ തീപിടിത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചതാണ് കാരണം. ഇന്ന് പുലര്‍ച്ചെ അബുദാബിയില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം ഉണ്ടായത്.
അബുദാബി വിമാനത്താവളത്തില്‍ ടേക്കോഫിനു തയ്യാറെടുക്കുമ്പോഴാണ് തീയും പുകയും ശ്രദ്ധയില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പവർ ബാങ്ക് കൈവശം വച്ച മലയാളി യുവാവിനെയും സഹോദരിയെയും അധികൃതർ തടഞ്ഞുവച്ചു.