/sathyam/media/media_files/aUi4P9Q5JWVWj5Kj4qNl.jpg)
ജിദ്ദ: നീതി നിർവഹണത്തിന് സൗദി അറേബിയയിൽ നിന്നൊരു ഉജ്വല മാതൃക. പ്രതി സ്വദേശിയായാലും ഇര വിദേശിയായാലും നീതി നടപ്പാക്കുന്നതിൽ വിവേചനമില്ല! ഒരു ഇന്ത്യൻ പ്രവാസിയെ രണ്ടു സ്വദേശികൾ ചേർന്ന് കാറിടിച്ച് കൊലപ്പെടുത്തി. പ്രതിക്രിയാ വധം നിലവിലുള്ള സൗദിയിൽ പ്രതികൾക്ക് കിട്ടിയത് വധശിക്ഷയിൽ കുറഞ ഒന്നുമല്ല.
മുഹമ്മദ് ഹുസൈന്‍ അന്‍സാരി എന്ന ഇന്ത്യൻ പ്രവാസിയാണ് കൊല്ലപ്പെട്ടത്. സൗദി പൗരന്മാരായ അബ്ദുല്ല മുബാറക് അല്‍ അജമി മുഹമ്മദ്, സൈഅലി അല്‍ അനസി എന്നിവരാണ് പ്രതികൾ. കവര്‍ച്ച ആയിരുന്നു പ്രതികളുടെ ലക്ഷ്യം. കാറിടിച്ചു കൊന്ന ശേഷം മുഹമ്മദ് ഹുസ്സൈൻ അൻസാരിയുടെ പക്കലുണ്ടായിരുന്ന പണവും മറ്റും പ്രതികള്‍ മോഷ്ടിക്കുകയും ചെയ്തിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുകയും സമാനമായി മറ്റു പലരെയും ഭീഷണിപ്പെടുത്തിയും മറ്റും കൊള്ളയടിക്കുകയും ചെയ്ത പ്രതികള്‍ സുരക്ഷ ഉദ്യോഗസ്ഥരെ കണ്ടതോടെ അവര്‍ക്കെതിരെയും ആക്രമണത്തിന് തുണിയുകയുണ്ടായി.
പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങള്‍ കോടതിയില്‍ തെളിക്കപ്പെട്ടതോടെ റിയാദ് ക്രിമിനല്‍ കോടതി പ്രതികള്‍ക്കെതിരെ വധശിക്ഷ പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന്, അപ്പീല്‍ കോടതിയും മേല്‍ക്കോടതിയും ക്രിമിനില്‍ കോടതി വിധി ശരിവെച്ചതോടെ പ്രതികള്‍ക്കെതിരെ വധ ശിക്ഷ നടപ്പിലാക്കാൻ രാജകൊട്ടാരം അനുമതി നൽകുകയും ശിക്ഷ ഞായറാഴ്ച കാലത്ത് റിയാദിൽ വെച്ച് നടപ്പിലാക്കുകയും ചെയ്‌തെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us