/sathyam/media/media_files/PsYmLdan8Pq1ndxRocKf.jpg)
ജിദ്ദ: ദക്ഷിണ സൗദിയിലെ നജ്റാന്‍ നഗരത്തില്‍ അരങ്ങേറിയ വിനോദ പരിപാടികളില്‍ രാജ്യത്തെ പൊതുമര്യാദ ലംഘിച്ചതായി കണ്ടെത്തുകയും പരിപാടിയുടെ സംഘാടകരെ ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്തു. സമൂഹത്തിന്റെ പൊതു അഭിരുചിയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ശിക്ഷാ നടപടികളക്ക് ഇടയാക്കിയത്. വിനോദങ്ങള്‍ക്കും മറ്റും രാജ്യം നല്‍കിയ അനുമതി സൗദി സമൂഹത്തിന് ദഹിക്കാത്തവ കൊണ്ടുനടക്കാനുള്ള അനുമതിയല്ലെന്ന് നടപടി വിളിച്ചു പറയുന്നു.
സൗദി എന്റര്‍ടൈന്മെന്റ്‌റ് അതോറിറ്റിയുടെ സൂപ്പര്‍വൈസറി അധികാരികള്‍ ആണ് കലാപരിപാടിയുടെ സംഘടകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈകൊണ്ടത്. സംഘാടകന്റെ പെര്‍മിറ്റ് പിന്‍വലിക്കുക, വിനോദ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് അവരെ വിലക്കുക, പിഴ എന്നിവ ശിക്ഷാ നടപടികളില്‍ പെടുന്നു.
നജ്റാന്‍ മേഖലയിലെ ഗവര്ണറേറ്റുമായി സഹകരിച്ച് ജനറല്‍ എന്റര്‍ടൈന്മെന്റ്‌റ് അതോറിറ്റിയിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കണ്‍ട്രോള്‍ ആന്‍ഡ് സൂപ്പര്‍വിഷന്റെ സൂപ്പര്‍വൈസറി ടീമുകള്‍ നടത്തി വരുന്ന നിരീക്ഷണ - പരിശോധനകളിലാണ് പൊതുമര്യാദയുടെ ലംഘനം ഉള്‍പ്പെടെയുള്ള നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍ കണ്ടെത്തിയത്.
അതോറിറ്റിയിലെ റെഗുലേറ്ററി അഫയേഴ്‌സ് പുറപ്പെടുവിച്ച നിയമാവലിയില്‍ പറഞ്ഞിരിക്കുന്ന ഉന്നത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കണം പൊതു വിനോദ പരിപാടികള്‍. എല്ലാ പരിപാടികളിലും സൗദി സമൂഹത്തില്‍ നിലനില്‍ക്കുന്ന പൊതുജനാഭിരുചി കണക്കിലെടുക്കണം. അതിന് വിരുദ്ധമായതൊന്നും ഉണ്ടായിരിക്കരുത്.
വൈവിധ്യവും ഗുണമേന്മയും സവിശേഷതകളുള്ള വിനോദ പരിപാടികള്‍ക്കാണ് സംഘാടകര്‍ പ്രാധാന്യം നല്‍കേണ്ടതെന്നും അതോറിറ്റി ഓര്‍മപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us