സ്വാതന്ത്ര്യത്തോടൊപ്പം ഇന്ത്യക്ക് ജനാധിപത്യവും കൂടി ലഭിച്ചത് കോൺഗ്രസിനാൽ

സ്വാതന്ത്ര്യത്തോടൊപ്പം ഇന്ത്യക്ക് ജനാധിപത്യവും കൂടി ലഭിച്ചത് കോൺഗ്രസിനാൽ

New Update
11saudi

ജിദ്ദ: സ്വാതന്ത്ര്യത്തോടൊപ്പം ഇന്ത്യക്ക് ജനാധിപത്യവും കൂടി ലഭിച്ചത് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം നേതൃത്വം നല്‍കിയത് കൊണ്ടാണെന്നും അത് ഓരോരുത്തരും  പ്രത്യേകം സ്മരിക്കേണ്ടതുണ്ടെന്നും  ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുകയും സ്വാതന്ത്ര്യ സമര ചരിത്രം ഉള്‍പ്പെടെ ഇന്ത്യന്‍ ചരിത്രത്തിന്റെ അപനിര്‍മ്മിതി നടക്കുകയും ചെയ്യുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നും ഓഐസിസി ജിദ്ദാ റീജ്യണല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. 

Advertisment

അതിനാല്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ശരിയായ ചരിത്രം സമൂഹത്തിന് പകര്‍ന്ന് കൊടുക്കേണ്ടുന്ന അതിപ്രധാനമായ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനുണ്ടെന്നും പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ പൊക്കുന്ന് അഭിപ്രായപ്പെട്ടു.

അതിന്റെ ഭാഗമായി തയ്യാറാക്കിയ കേക്ക് ഫാത്തിമ റഫ, ആയിഷ റിഫ എന്നിവര്‍ ചേര്‍ന്ന്  മുറിച്ചു കൊണ്ട് ആഘോഷ പരിപാടിക്ക് ആരംഭം കുറിച്ചു. അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഗ്ലോബല്‍ കമ്മിറ്റി അംഗവും ഹെല്പ് ഡെസ്‌ക് കണ്‍വീനറുമായ  അലി തേക്കുതോട് ഉദ്ഘാടനം ചെയ്തു. 

saudi11

മറ്റാരേക്കാളും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കേണ്ടത് കോണ്‍ഗ്രസ്സുകാര്‍ തന്നെയാണെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത പ്രസ്ഥാനം എന്ന നിലക്ക് കോണ്‍ഗ്രെസ്സുകാര്‍ക്കിത് അഭിമാനിക്കേണ്ട അവസരമാണെന്നും  അതേ സമയം രാജ്യത്തിന്റെ പല ഭാഗത്തും ഇന്ന് നടമാടുന്ന അരാജകത്വം ഈ സ്വാതന്ത്ര്യ ദിനത്തിന്റെ പൊലിമക്ക് മങ്ങലേല്പിചിരിക്കുകയാണെന്നും മറ്റു പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. 

ചടങ്ങില്‍ ഓ ഐ സി സി ആക്ടിങ് പ്രസിഡണ്ട്  സാക്കിര്‍ ഹുസൈന്‍ എടവണ്ണ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ദിനം പോലെ ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍ ആഘോഷിക്കുന്നതിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രയത്‌നങ്ങളെ സ്മരിക്കാന്‍ കൂടിയാണ് നാം ഈ സമയം വിനിയോഗിക്കുന്നതെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. 

ഗ്ലോബല്‍ കമ്മിറ്റി അംഗവും സീനിയര്‍ നേതാവുമായ  അബ്ബാസ് ചെമ്പന്‍, മിര്‍സാ ഷെരീഫ്, പ്രിന്‍സാദ് പാറായി, നാസിമുദ്ദീന്‍ മണനാക്ക് , യൂനുസ് കാട്ടൂര്‍, റോബി തോമസ്,  നാസര്‍ സൈന്‍, ലൈല സാകീര്‍, ഷാഹിദ പുറക്കാട്, നാസര്‍ കോഴിത്തോടി   തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ശ്രീജിത് കണ്ണൂര്‍ സ്വാഗതവും  മുജീബ് മൂത്തേടത്ത് നന്ദിയും  പ്രകാശിപ്പിച്ചു.

Advertisment