വെയിൽസ് (യുകെ): യുകെയിൽ സ്ഥിരം താമസമാക്കിയ കേരള അസോസിയേഷൻ ഓഫ് മുസ്ലിം പ്രൊഫഷനൽസ് (കാംപ്) വൈവിധ്യമാർന്ന പരിപാടികളോടെ വെയിൽസിൽ ഒത്തുകൂടി.
പ്രകൃതിയുടെ വിസ്മയമെന്ന് വിശേഷിപ്പിക്കാവുന്ന ബ്രിട്ടനിലെ തെക്കുപടിഞ്ഞാറൻ ഭാഗമായ വെയിൽസ് നഗരത്തിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ എത്തിച്ചേർന്ന നൂറോളം മലയാളി മുസ്ലിം തൊഴിൽ വിദഗ്ദ്ധർ രണ്ടുദിവസം നീണ്ടുനിന്ന കലാകായിക വൈജ്ജാനിക മേള ഏറെ ശ്രദ്ധേയമായി.
യുകെ ആസ്ഥനമായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള മുസ്ലിംവിദഗ്ദ്ധ തൊഴിലാളികളുടെ കൂട്ടായ്മാക്കായി 2014-ൽ രൂപീകരിച്ച ഒരു വേദിയാണ് “കാംപ്”.
അറിവ് നേടുന്നതിനും പകർന്നു നൽകുന്നതിനും വളരെയധികം പ്രധാന്യം കൊടുക്കുന്നതോടൊപ്പം സാമൂഹികക്ഷേമം, ഐക്യം, വിദ്യാഭ്യാസ പ്രോത്സാഹനം, ചാരിറ്റി പ്രവർത്തനം, വിദഗ്ദ്ധ തൊഴിൽ പരിശീലനം എന്നിവയിലൂന്നിയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.
കാംപിൻറെ സ്ഥാപകനും ചെയർമാനായ ഡോ: റിയാസ് അബ്ദുല്ലയും, സിക്രട്ടറി റുബാസ് മുഹമ്മദും ചേർന്ന് 2025-ലെ പിക്നിക് ക്യാമ്പിന് നേതൃത്വം കൊടുത്തു.
യുകെയിൽ വളർന്നുവരുന്ന യുകെ നിവാസികളായ പുത്തൻ തലമുറയിലെ യുവാക്കളുടേതായി “എക്സൽയുകെ” (EXL-UK) എന്ന മറ്റൊരു സഹവേദിയും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.
ഇവിടെ ജനിച്ചു വളർന്ന എന്നാൽ കേരളത്തിൽ കുടുംബ വേരുകളുള്ള യുവാക്കളെ വിദ്യാഭ്യാസപരമായും സാമൂഹ്യമായും സാമ്പത്തികമായും വികസിപ്പിക്കുന്നതിൽ എക്സ്ൽയുകെ സജീവ പങ്കുവഹിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/06/30/british-malayali-muslim-communion-2025-06-30-23-22-06.jpg)
ഉയർന്ന ജീവിത നിലവാരം കൈവരിച്ചവരാണെങ്കിലും ജീവിതത്തിന്റെ വീർപ്പ്മുട്ടുന്ന തിരക്കിൽ ലഭിക്കുന്ന ചെറിയ ഇടവേളകളിൽ ഒത്തുകൂടുവാനും നാടിന്റെ ഗതകാല സ്മരണകൾ അയവിറക്കാനുമാണ് ഈ വേദി രൂപീകരിച്ചത്.
ബ്രിട്ടനിലെ വിവിധമേഖലകളിൽ ജോലിചെയ്യന്ന ഡോക്ട്ടർമാറും എൻജിനീയർമാരും, സാങ്കേതിക വിദഗ്ദ്ധരും അവരുടെ കുടുംബവും മാത്രമടങ്ങുന്നതാണീ കൂട്ടായ്മ.
അവരുടെ സ്നേഹവും, സൗഹൃദവും, ആഹ്ലാദവും അതിമനോഹരമായി ആഘോഷിക്കാനും മനസ്സുതുറക്കാനും വേണ്ടി ഇടക്കൊക്കെ ഈ വിദഗ്ദ്ധർ ഒത്തുകൂടുന്നു.
ബ്രിട്ടനിലെ വിവിധഭാഗങ്ങളിൽ ഒരുക്കിവെച്ച കാഴ്ചകളുടെ മഹാസമുദ്രങ്ങൾ തേടിയുള്ള ഇത്തവണത്തെ തെരച്ചിലിൽ കണ്ടെത്തിയത് കാടും, കുന്നും, മലകളും, പച്ചപ്പും, തടാകങ്ങളും, താഴ്വരകളും തിങ്ങിനിറഞ്ഞ വെയിൽസിലെ വിസ്മയങ്ങളുടെ ആഴങ്ങളിലേക്കായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/06/30/british-malayali-muslim-communion-2-2025-06-30-23-21-24.jpg)
2025-ലെ കായിക-വിനോദ പരിപാടികൾക്ക് നേതൃത്വം നൽകിയത് ആക്ടിവിറ്റി ടീം ലീഡർ ജംഷിയാസിനോടൊപ്പം സുഹൈൽ മുഹമ്മദും, അബ്ദുൽഅസീസും, ഡോ: ഫവാസ് റഹ്മാനും, ഡോ: ഫൈസൽ കോട്ടയും ചേർന്നായിരുന്നു. രണ്ടു ദിവസങ്ങളിലേക്കായി വൈവിധ്യമാർന്ന പരിപാടികൾ അവർ ഒരുക്കി.
കയാക്കിങ്, പാഡൽബോട്ട്, സൈക്കിളിങ്, വാട്ടർ റാഫ്റ്റിങ്, ആക്സ് ത്രോയിങ്, എയർറൈഫിൾ, ആർച്ചറി മുതലായ ഇനങ്ങളിൽ എല്ലാവരും കുടുംബസമേതം പങ്കെടുത്തുല്ലസിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/30/british-malayali-muslim-communion-3-2025-06-30-23-20-52.jpg)
രാത്രി വൈകി ഹാരിസ് ടീം ഒരുക്കിയ ഗാനമേളയും അന്താക്ഷരിയും കൂടി ആയപ്പോൾ എല്ലാവരുടെയും ഹൃദയം നിറഞ്ഞൊഴുകി. വിഭവ സമൃതമായ നാടൻ ഭക്ഷണമായിരുന്നു ഈ പിക്നിക്കിന്റെ മറ്റൊരു പ്രത്യേകത.
പ്രകൃതിയെ മനംകവർന്നാസ്വാദിസിച്ചുകൊണ്ട് തീരദേശ ഹൈവേയിലൂടെ മൂന്നുമൂന്നര മണിക്കൂർ കാറിൽ യാത്ര ചെയ്താണ് എല്ലാവരും വെയിൽസിൽ എത്തയത്. പക്ഷെ എല്ലാവർക്കും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു കാംപിൻറെ പിക്നിക്.
- ഹസ്സൻ തിക്കോടി (hassanbatha@gmail.com, +91 9747883300)