/sathyam/media/media_files/sx4dT5MN7qrUYhuHmOwi.jpg)
ന്യൂയോർക്ക്: ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും വള്ളംകളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം 2023 ഡിസംബർ 10 ഞായറാഴ്ച്ച വൈകിട്ട് 4 മണി മുതൽ ഓറഞ്ച് ബർഗിലെ സിത്താർ പാലസ് ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച് കൂടുകയുണ്ടായി.
പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി വിശാൽ വിജയൻ അവതരിപ്പിച്ച സെക്രട്ടറിയുടെ റിപ്പോർട്ടും ട്രഷറർ ജയപ്രകാശ് നായർ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും യോഗം പാസാക്കി.
മുൻ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർപേഴ്സണും ക്ലബ്ബിന്റെ അഭ്യുദയകാംക്ഷിയുമായിരുന്ന കെ ജി ജനാർദ്ദനന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അംഗങ്ങൾ സ്മരണാഞ്ജലി അർപ്പിച്ചു.
തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ അടുത്ത വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ചെറിയാൻ വി കോശി, വൈസ് പ്രസിഡന്റ് ജയപ്രകാശ് നായർ, സെക്രട്ടറി വിശ്വനാഥൻ കുഞ്ഞുപിള്ള, ജോയിന്റ് സെക്രട്ടറി ചെറിയാൻ ചക്കാലപ്പടിക്കൽ, ട്രഷറർ വിശാൽ വിജയൻ, ക്യാപ്റ്റൻ രാധാകൃഷ്ണൻ കുഞ്ഞുപിള്ള, വൈസ് ക്യാപ്റ്റൻ ജോൺ കുസുമാലയം, ടീം മാനേജർ സാബു വർഗീസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.