/sathyam/media/media_files/IwFbCa7rh61LZTCgqIqW.jpg)
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) പുതിയ ട്രസ്റ്റി ബോർഡ് ചെയർമാനായി വിനോദ് വാസുദേവനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ചെയർമാൻ ജോസഫ് ജെയിംസിന്റെ അദ്ധ്യക്ഷതയിൽ മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസിൽ കൂടിയ ട്രസ്റ്റി ബോർഡ് യോഗമാണ് വിനോദ് വാസുദേവനെ 2024 ലെ ചെയർമാനായി തിരഞ്ഞെടുത്തത്.
മാഗിന്റെ മുൻ പ്രസിഡണ്ട്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ചുള്ള വിനോദ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സ്വദേശിയാണ്. ചെയർമാനെ കൂടാതെ ജോസഫ് ജെയിംസ്, അനിൽകുമാർ ആറന്മുള, ജിമ്മി കുന്നശ്ശേരിൽ, ജോജി ജോസഫ്, ജിനു തോമസ് എന്നിവരാണ് മറ്റു ട്രസ്റ്റി ബോർഡ് അംഗങ്ങൾ.
മാത്യൂസ് മുണ്ടക്കലിന്റെ നേതൃത്വത്തിലുള്ള മാഗിന്റെ പുതിയ ഭരണസമിതിക്ക്, ട്രസ്റ്റി ബോർഡിന്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും മാഗിന്റെ സ്വപ്‍ന പദ്ധതിയായ പുതിയ കേരളാ ഹൗസിന്റെ സാക്ഷത്കാരത്തിനു വേണ്ടി ബോർഡ് ഓഫ് ഡയറക്ടർസിനോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് പുതിയ ചെയർമാൻ വിനോദ് വാസുദേവൻ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us